ഗൗതം ധാര എന്നു കൂടി അറിയപ്പെടുന്ന ജോനാഹ് വെള്ളച്ചാട്ടത്തില്‍ ബുദ്ധ ദേവന്‍ കുളിച്ചിട്ടുണ്ടെന്നാണ് വിശ്വിസിക്കുന്നത്. രാജ ബാല്‍ദേവദാസയുടെ മകന്‍ പണികഴിപ്പിച്ച ബുദ്ധക്ഷേത്രവും ആശമവും മലമുകളിലുണ്ട്. എല്ലാ ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും ഇവിടെ നടക്കുന്ന മേള വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്‌തമാണ്. ഹിന്ദു വിശാവസങ്ങള്‍ക്കും എല്ലാ ആര്യ ധര്‍മ്മക്കള്‍ക്കും അനുസരിച്ചുള്ളതാണ് ആശ്രമം. ഗംഗഘട്ടില്‍ നിന്നും നദി ഒഴികിയെത്തുന്നതിനാല്‍ ഗംഗം നള എന്നും ജോന്‍ഹ അറിയപ്പെടുന്നുണ്ട്. വെള്ളച്ചാട്ടത്തിലേക്കിറങ്ങാന്‍ 453 പടികളുണ്ട്. കൊണാര്‍ദിഹ്, ദ്വാര്‍സിന് ഗ്രാമങ്ങള്‍ നദിയുടെ മറുവശത്താണ്. റാഞ്ചി പീഠഭൂമിയുടെ അറ്റത്തായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിലെ വെള്ളം എത്തുന്നത് ഗംഗ, രാരു നദികളില്‍ നിന്നാണ്. 43 അടി മുകളില്‍ നിന്നാണ് ഇവിടെ വെള്ളം പതിക്കുന്നത്.



Click it and Unblock the Notifications