കാന്‍കെ ഡാമിന് സമീപത്തുള്ള റോക് ഗാര്‍ഡന്‍ കൃത്രിമമായി നിര്‍മ്മിച്ചതാണ്. വെള്ളച്ചാട്ടം, ശില്‍പങ്ങള്‍ എന്നിവയാല്‍ മനോഹരമാക്കിയിരിക്കുന്ന റോക്ക് ഗാര്‍ഡന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇരുമ്പില്‍ നിര്‍മ്മിച്ച അടിപ്പാലം ഇവിടെയുണ്ട്. കല്ലില്‍ തീര്‍ത്ത നിരവധി പ്രതിമകള്‍ ഗാര്‍ഡനിലുണ്ട്. റാഞ്ചിയിലെ ആല്‍ബര്‍ട് എക്ക ചൗക്കിന് സമീപത്താണ് റോക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. വളരെ ശാന്തവും മനോഹരവുമായ ഇവിടം സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്. മലയുടെ താഴ് വാരത്തില്‍ വളരെ മനോഹരമായ ഒരു തടാകമുണ്ട്.



Click it and Unblock the Notifications