പൂന്തോട്ടങ്ങളും ,പഴന്തോട്ടങ്ങളുമാണ് ചൗബാട്ടിയയെ ആകര്‍ഷകമാക്കുന്നത്. റാണിഖേത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ചൗബാട്ടിയയിലെ തോട്ടങ്ങളില്‍ 200 ലേറെ വ്യത്യസ്‌തങ്ങളായ പഴങ്ങളും പുഷ്‌പങ്ങളുമാണ് ഉള്ളത്. ആപ്പിള്‍, പീച്ച്, പ്ലം, തുടങ്ങി വിവിധ തരത്തിലുള്ള പഴങ്ങള്‍ ഈ തോട്ടങ്ങളില്‍ ഉത്‌പാദിപ്പിക്കുന്നു.
വെള്ളി ഓക്ക്, ദേവതാരു, പൈന്‍ മരങ്ങള്‍ നിറഞ്ഞ വനങ്ങളാല്‍ ചുറ്റപ്പെട്ട ചൗബാട്ടിയ വശ്യമനോഹര ദൃശ്യങ്ങളാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. സര്‍ക്കാരിന്റെ ആപ്പിള്‍ തോട്ടവും പഴ ഗവേഷണ കേന്ദ്രവും ചൗബാട്ടിയയ്‌ക്ക് വളരെ അടുത്തായാണ്. പ്രശസ്‌തമായൊരു പിക്‌നിക് കേന്ദ്രം കൂടിയാണിത്. നന്ദാ ദേവി, നീല്‍കാന്ത്, നന്ദഘുണ്ടി, തൃശൂല്‍ കൊടുമുടികള്‍ ഉള്‍പ്പടെ ഉള്ള ഹിമാലയന്‍ മലനിരകള്‍ ഇവിടെ നിന്നും ദൃശ്യമാകും.



Click it and Unblock the Notifications