റാണിഖേത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മജ്‌ഖലി . റാണിഖേത് - അല്‍മോറ പാതയില്‍ സ്ഥിതി ചെയ്യുന്ന മജ്‌ഖലിയില്‍ നിന്നുുള്ള ഏറ്റവും മനോഹരമായ കാഴ്‌ച സോന്യ കൊടുമുടിയുടേതാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ കാലാവസ്ഥയാണ് മജ്‌ഖലിയുടെ മറ്റൊരു സവിശേഷത. താഴ്‌വരങ്ങളും , മലനിരകളും കാഴ്‌ചയെ സമ്പന്നമാക്കുകയും ചെയ്യും.
മജ്‌ഖലിയിലെത്തുന്നവരുടെ മനം മയക്കുന്നത് ഹിമാലയന്‍ മല നിരയുടെ കാഴ്‌ചകളാണ്. ഇതിന് പുറമെ സമുദ്ര നിരപ്പില്‍ നിന്നും 26500 അടി മുകളിലുള്ള ത്രിശൂല്‍ കൊടുമുടിയും ഇവിടെ നിന്നും നോക്കിയാല്‍ കാണാം. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ഒരു കൃഷി നിലവും ഇവിടെയുണ്ട്.



Click it and Unblock the Notifications