റാണിഖേത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹര നഗരമാണ് ഉപത് . മഞ്ഞ് മൂടിയ ഹിമാലയന്‍ മലനിരകളെ കണ്‍കുളിര്‍ക്കെ കാണാം എന്നതാണ് ഉപതിലേക്ക് ഏറെ പേരെ ആകര്‍ഷിക്കുന്നത്.കായിക പ്രേമികളെ ഇവിടേയ്‌ക്ക് ആകര്‍ഷിക്കുന്ന ഘടകം 9-ഹോള്‍ ഗോള്‍ഫ് കോഴ്‌സ് ആണ് രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോഴ്‌സുകളില്‍ ഒന്നാണിത്. അല്‍മോറയിലേക്കുള്ള മാര്‍ഗത്തില്‍ സ്ഥിതി ചെയ്യുന്ന ഉപത് പൈന്‍, ഓക്ക് വനങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. കാളി ക്ഷേത്രത്താല്‍ പ്രശസ്‌തമായ കലിക നഗരം ഉപതില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ്. ക്ഷേത്രത്തിന് പുറമെ ഇവിടെ വലിയൊരു നഴ്‌സറിയും കാണാനുണ്ട്.



Click it and Unblock the Notifications