മധ്യപ്രദേശിലെ രേവ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഗോവിന്ദ്ഘട് കോട്ട. രേവയിലെ മഹാരാജാവിന്റെ വേനല്‍ക്കാല വസതിയായിരുന്നു ഗോവിന്ദ്ഘട് കോട്ട. പ്രകൃതിസൗന്ദര്യവും വെള്ളച്ചാട്ടങ്ങളും കൊണ്ട ചുറ്റപ്പെട്ട സ്ഥലത്താണ് ഗോവിന്ദ്ഘട് കോട്ട സ്ഥിതിചെയ്യുന്നത്. ഇന്ന് വലിയൊരു ഹെറിറ്റേജ് ഹോട്ടലായി ഇത് മാറിയിരിക്കുന്നു. ഡല്‍ഹിയിലുള്ള കമ്പനിയുമായി ചേര്‍ന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഷാരൂഖ് ഖാന്‍ അഭിനയിച്ച അശോക എന്ന ബോളിവുഡ് രംഗത്തില്‍ ഗോവിന്ദ്ഘട് കോട്ടയും മറ്റും കാണിക്കുന്നുണ്ട്.



Click it and Unblock the Notifications