സതീദേവിയെ ആരാധിക്കുന്ന കുഞ്ചപുരി ക്ഷേത്രം ഈ പ്രദേശത്തെ പ്രധാനപ്പെട്ട പതിമൂന്ന് ആരാധനായലങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. ഋഷികേശില്‍ നിന്നും 15 കിലോമീറ്റര്‍ മാറി ചെറിയൊരു കുന്നിന്‍മുകളിലായാണ് കുഞ്ചപുരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്വര്‍ഗ രോഹിണി, ഗംഗോത്രി, ചൗകാംബ തുടങ്ങിയ പര്‍വ്വതങ്ങളുടെ മനോഹരമായ കാഴ്ചകളും ഇവിടെനിന്നും ലഭിക്കും. ദക്ഷയാഗത്തിന് വിളിക്കപ്പെടാതെ അപമാനിതയായ ദക്ഷപുത്രി കൂടിയായ ശിവപത്‌നി സതീദേവി സ്വയം ദഹിപ്പിക്കുകയും ആ ശരീരവുമായി പരമശിവന്‍ കൈലാസത്തിലേക്ക് തിരിച്ചു എന്നുമാണ് വിശ്വാസം. ദേവിയെ ശിവന്‍ കൈലാസത്തിലേക്ക് എടുത്തുകൊണ്ടുപോകുന്നതിനിടെ സതീദേവിയുടെ ശരീരഭാഗം ഇവിടെ പതിച്ചതായി പറയപ്പെടുന്നു. സതീദേവിയുടെ കബന്ധം നിലത്തുവീണ സ്ഥലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് എന്നും കരുതപ്പെടുന്നു.



Click it and Unblock the Notifications