മുനി-കെ-രീട്ടിക്ക് സമീപമാണ് ഓംകാരാനന്ദ ആശ്രമം സ്ഥിതി ചെയ്യുന്നത്. 1967ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ആശ്രമം ഗംഗ നദിക്കരയിലായി ലക്ഷ്മണ്‍ ജൂല,ശിവാനന്ദ നഗര്‍ എന്നിവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. പ്രശസ്ത തത്വ ചിന്തകനും എഴുത്തുകാരനുമായ ഹിന്ദു സന്യാസി H.D.പരമഹംസ ഓംകാരാനന്ദ സരസ്വതിയാണ് ഇവിടെ ഈ ആശ്രമം പണികഴിപ്പിച്ചത്. ഓംകാരാനന്ദ നിര്‍മ്മിച്ച എല്ലാ ആശ്രമങ്ങളും ഒരു ക്ഷേത്രമെന്ന പോലെ ഭക്തര്‍ക്ക് പ്രാര്‍ത്ഥിക്കുവാനും ഭജനക്കും ഉള്ള സൌകര്യങ്ങള്‍ ഉള്ളവയാണ്.
പ്രാര്‍ത്ഥനയോടൊപ്പം തന്നെ മെഡിറ്റേഷന്‍ ക്ലാസ്സുകളും യജ്ഞങ്ങളും ഇവിടെ നടത്തപ്പെടുന്നു. ആശ്രമത്തിനു കീഴിലായി ഓംകാരാനന്ദ ധര്‍മ സംസ്ഥാന്‍,ഓംകാരാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ്,ഓംകാരാനന്ദ എജ്യുക്കേഷന്‍ സൊസൈറ്റി എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ആത്മീയതയോടൊപ്പം തന്നെ സാമൂഹ്യവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പല പ്രവര്‍ത്തനങ്ങള്‍ക്കും ആശ്രമം പ്രാധാന്യം നല്‍കി പോരുന്നു. ആശ്രമത്തിനുള്ളിലായിത്തന്നെ ക്ലാസ്സിക്കല്‍ മ്യൂസിക്കും ഡാന്‍സും പഠിപ്പിക്കുന്ന സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.



Click it and Unblock the Notifications