ഋഷികേശില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് 820.42 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള രാജാജി ദേശീയപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 1983ല്‍ മോത്തിച്ചൂര്‍,ചില്ല, രാജാജി വന്യജീവി സങ്കേതങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ദേശീയപാര്‍ക്കായി പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ഭരണ തന്ത്രജ്ഞനുമായിരുന്ന സര്‍.സി.രാജഗോപാലാചാരിയുടെ ഓര്‍മക്കായാണ് പാര്‍ക്കിന് രാജാജി പാര്‍ക്ക് എന്ന് നാമകരണം ചെയ്തത്. 315 ഇനം പക്ഷികളും 23 ഇനം സസ്തനികളും ഇവിടെ ഉള്ളതായാണ് കണക്കുകള്‍.
ആന,പുലി,കരടി,കടുവ, രാജവെമ്പാല തുടങ്ങിയവയാണ് ഇവിടെ സാധാരണ കാണപ്പെടുന്ന മൃഗങ്ങള്‍. ചീറ്റ,സ്ളോത്ത് ബിയര്‍,കുരക്കും മാന്‍ എന്നിവയെയും ഇവിടെ കാണാറുണ്ട്. പാര്‍ക്കിനുള്ളിലൂടെ 24 കിലോമീറ്ററോളം ഗംഗാനദി ഒഴുകുന്നുണ്ട്. എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ജൂണ്‍ 15 വരെയാണ് പാര്‍ക്കിലെ സന്ദര്‍ശന സമയം. കാടുകളും മേടുകളും കയറി മനോഹരമായ താഴ്വരകളിലൂടെ കടന്നുപോകുന്ന 34 കിലോമീറ്റര്‍ ജംഗിള്‍ സഫാരി സന്ദര്‍ശകന് അവാച്യമായ അനുഭൂതിയാകും പകരുക.



Click it and Unblock the Notifications