ഹട്‌കോടിയിലെ പ്രധാനപ്പെട്ടൊരു ആകര്‍ഷണമാണ് ഈ ക്ഷേത്രം. എഡി 6, 9 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയ്ക്കും കലാവിരുതിനുമുള്ള ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. ദുര്‍ഗാദേവിയിലെ മറ്റൊരു രൂപമായ മഹിഷാസുരമര്‍ദ്ദിനിയുടെ ഒരു വെങ്കലപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. എട്ട് കൈകളോടുകൂടിയ ദേവി സിംഹത്തിന് പുറത്തിരിക്കുന്ന രീതിയിലുള്ളതാണ് വിഗ്രഹം.
അശ്വിന്‍ നവ്രത്ര, ചൈത്ര നവ്രത്ര എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍. പൂക്കള്‍, ഹല്‍വ, വാള്‍നട്ട്, അരി തുടങ്ങിയവെല്ലാമാണ് ഈ ക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്നത്. ആട്, ചെമ്മരിയാട് എന്നിവയെ കാണിക്കയായി നല്‍കുന്ന പതിവുമുണ്ട്, ഇവയെ ദേവിയെ പ്രീതിപ്പെടുത്താനായി ബലികഴിയ്ക്കുകയാണ് ചെയ്യുക.
ഈ ക്ഷേത്രചമുച്ചയത്തോടുചേര്‍ന്നുതന്നെ ശിവന്റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രംകൂടിയുണ്ട്. ഒരു ധര്‍മ്മശാല, വിശ്രമകേന്ദ്രം, ധാന്യപ്പുരകള്‍ എന്നിവയെല്ലാമുണ്ട് ക്ഷേത്രസമുച്ചയത്തില്‍. ശിഖരം എന്ന് പറയുന്ന താഴികക്കുടങ്ങള്‍കൊണ്ട് അലങ്കരിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചിരുന്നതത്രേ, എന്നാല്‍ പിന്നീട് പത്തൊന്‍പതാനൂറ്റാണ്ടില്‍ ഇവമാറ്റി തടിയില്‍പ്പണിത പഹോഡകള്‍ വച്ച് അലങ്കരിച്ചു, ഇവ ഇപ്പോഴും ഇവിടെ കാണാം.



Click it and Unblock the Notifications