ഷിംലയില്‍ നിന്നും 105 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ ഗ്രാമമാണിത്, പബ്ബര്‍ നദിക്കരയില്‍ സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് ഇതിന്റെ കിടപ്പ്. ബശ്കുല്‍തി, റാന്‍വ്ടി എന്നീ അരുവികള്‍ പബ്ബര്‍ നദിയില്‍ സംഗമിക്കുന്ന സ്ഥലംകൂടിയാണിത്. ഇവിടെ നദിയിലെ ജലത്തിന് ചാരനിറമാണ്, നദിയില്‍ വിഷം കലര്‍ന്നതാണ് ഈ നിറംമാറ്റത്തിന് കാരണമെന്നാണ് ജനങ്ങളുടെ വിശ്വാസം. ഹൈന്ദവര്‍ക്കിടയില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്, മൂന്ന് നദികളുടെ സംഗമസ്ഥാനമായ ഇവിടെവച്ചാണ് ശിവനും പാര്‍വ്വതിയും തമ്മില്‍ ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് വിശ്വാസം.
കല്ലില്‍പണിത തടിവാതിലുകളും കൊത്തുപണികളുമുള്ള മനോഹരമായ പുരാതനക്ഷേത്രങ്ങളും ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഇത്തരം ക്ഷേത്രങ്ങളുടെ സാന്നിധ്യംകൊണ്ടുതന്നെ വാലി ഓഫ് സ്റ്റോണ്‍ ടെംപിള്‍സ് എന്നൊരു വിളിപ്പേരും ഹട്‌കോടിയ്ക്കുണ്ട്. ട്രക്കിങ്, മൗണ്ടനീറിങ്, റാഫ്റ്റിങ് എന്നിവയാണ് ഹട്‌കോടിയിലെ പ്രധാന സാഹസിക വിനോദങ്ങള്‍.



Click it and Unblock the Notifications