സസരത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ചെനരി മേഖലയിലാണ് ഷേര്‍ഗഢ് കോട്ട സ്ഥിതി ചെയ്യുന്നത്. റോഹ്‌താസ് കീഴടക്കിയപ്പോള്‍ ഷോര്‍ഷാ സൂരി പണികഴിപ്പിച്ചതാണീ കോട്ട. അദ്ദേഹം തന്റെ ഹിന്ദു പത്‌നിയ്‌ക്ക് വേണ്ടി പണികഴിപ്പിച്ചതാണിത്. ഷേര്‍ഗഢിലെ കോട്ടയ്‌ക്കകത്ത് നിരവധി ക്ഷേത്രങ്ങളും ശവകുടീരങ്ങളും സ്‌മാരകങ്ങളും ഉണ്ട്. സുരക്ഷയ്‌ക്ക് വേണ്ടിയാണ് കോട്ട പണികഴിപ്പിച്ചിരിക്കുന്നത്. ഷേര്‍ഷാ സൂരിയുടെ അച്ഛനായ ഹസന്‍ഖാന്‍ സു കോട്ടകള്‍ പണിത് തന്റെ രാജ്യത്തെ സംരംക്ഷിച്ചിരുന്നു.
മുമ്പ് നാവാബഗഢ് എന്നറിയപ്പെട്ടിരുന്ന സിതഡെല്‍ ഇപ്പോള്‍ ഷോര്‍ഷഗഢ്‌എന്നാണ് അറിയപ്പെടുന്നത് . സസരത്തിലെ ഷേര്‍ഷായുടെ ശവ കുടീരത്തിന് സമീപത്തായാണിത് സ്ഥിതി ചെയ്യുന്നത്. ഹസന്‍ ഖാന്‍ സൂറിന്റെ ഭവനമായിരുന്ന ഇവിടം പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. ഷേര്‍ഷാ സൂര്‍ തന്റെ ബാല്യകാലം ചിലവഴിച്ചത് ഇവിടെയാണ്. നിരവധി മുറികളും മനോഹരമായ കവാടവും ഉള്ള മൂന്നു നില കൊട്ടാരമാണിത്. മുഗള്‍ ഭരാണിധിപന്‍മാരുടെ സാന്നിദ്ധ്യമാണ് ഈ സ്ഥലത്തിന്റെ ചരിത്രപരമായ പ്രാധാന്യം.



Click it and Unblock the Notifications