Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഈസ്റ്റ് ചമ്പാരണ്‍

ഈസ്റ്റ് ചമ്പാരണ്‍ -  ഹരിതമനോഹര ഭൂമി

14

ബീഹാറിലെ ജനംസഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ലയാണ്‌ കിഴക്കന്‍ ചമ്പാരണ്‍ ജില്ല. പൂമരമായ `ചമ്പ' ചുറ്റപ്പെട്ട സ്ഥലമെന്നര്‍ത്ഥം വരുന്ന `ആര്യണ്‍' എന്നീ രണ്ട്‌ വാക്കുകളില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ചമ്പാരണ്‍ എന്ന്‌ പേരുണ്ടായത്‌. മുമ്പ്‌ ചമ്പമരങ്ങള്‍ നിറഞ്ഞ വനങ്ങളായിരുന്നു ഈ ജില്ലയ്‌ക്ക്‌ ചുറ്റുമെന്നാണ്‌ പറയപ്പെടുന്നത്‌.

ആകര്‍ഷകങ്ങളായ നിരവധി സ്ഥലങ്ങളും പച്ചപ്പ്‌ നിറഞ്ഞ പ്രദേശങ്ങളുമുള്ള ബീഹാറിലെ പ്രധാന ജില്ലകളിലൊന്നാണ്‌ ചമ്പാരണ്‍. ഗന്ധക്‌, ബൃഹി ഗന്ധക്‌,ബാഘമതി എന്നിവയാണ്‌ ജില്ലയിലൂടെ ഒഴുകുന്ന നദികള്‍. നേപ്പാളുമായി അതിര്‌ പങ്കിടുന്ന ചമ്പാരണ്‍ ബീഹാറിലെ മറ്റ്‌ ജില്ലകളുമായും മറ്റ്‌ സംസ്ഥാനങ്ങളുമായും നല്ല രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌. ബീഹാറിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ കിഴക്കന്‍ ചമ്പാരണ്‍.

കിഴക്കന്‍ ചമ്പാരണിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ജില്ലയുടെ ആസ്ഥാനമായി കണക്കാക്കുന്നത്‌ മോത്തിഹാരി പട്ടണമാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്തെ ശ്രദ്ധാകേന്ദ്രമായിരുന്ന ഇവിടെം നിരവധി വിപ്ലവകരമായ ചരിത്രസംഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ സമരം ആദ്യം തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌. കേസരിയ സ്‌തൂപ, റക്‌സുവാല്‍, സംഷ്വാര്‍ ശിവ്‌ മന്ദിര്‍ എന്നിവ കിഴക്കന്‍ ചമ്പാരണിലെ ആകര്‍ഷകമായ കാഴ്‌ചകളാണ്‌.

കലയും സംസ്‌കാരവും

നാടന്‍ പാട്ടുകളുടെ പരമ്പാരാഗത താളത്താല്‍ പ്രശസ്‌തമാണ്‌ കിഴക്കന്‍ ചമ്പാരണ്‍. വിശേഷ അവസരങ്ങളില്‍ ഈ പാട്ടുകള്‍ അതിന്റേതായ പ്രാധാന്യത്തോടെ അവതരിപ്പിക്കാറുണ്ട്‌. കിഴക്കന്‍ ചമ്പാരണില്‍ നിന്നുള്ള ഝുമേരി നൃത്തം വ്യാപകമായി ഇഷ്‌ടപ്പെടുന്ന നൃത്ത രൂപമാണ്‌. വിവാഹിതരാണ്‌ സ്‌ത്രീകളാണ്‌ ഇതില്‍ പങ്കെടുക്കുന്നത്‌. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കിഴക്കന്‍ ചമ്പാരണ്‍ നല്‍കുന്നുണ്ട്‌. ചെന്ന മര്‍കി, കെസാരിയ പേഡ, ഖാജ, മാല്‍പുവ, കുര്‍മ, തെകുവ, തില്‍കുത്‌, മുരബത്താട്ട്‌, എന്നിവ ഇവിടുത്തെ ചില സ്വാദിഷ്‌ഠമാര്‍ന്ന വിഭവങ്ങളാണ്‌. സമ്പന്നമായ എല്ലാ സംസ്‌കാരങ്ങളെയും പോലെ കിഴക്കന്‍ ചമ്പാരണും നിരവധി ഉത്സവങ്ങള്‍ നടക്കാറുണ്ട്‌.

സൂര്യ ദേവനെ ആരാധിക്കുന്നതിനായി നടത്തുന്ന ഛാത്‌ പൂജയാണ്‌ കിഴക്കന്‍ ചമ്പാരണിലെ പ്രമുഖ ആഘോഷം. വര്‍ഷം രണ്ട്‌ തവണ ഇത്‌ ആഘോഷിക്കാറുണ്ട്‌. മാര്‍ച്ച്‌(ചൈത്ര), നവംബര്‍( കാര്‍തിക്‌) മാസങ്ങളിലായാണിത്‌.

മകര സംക്രാന്തി, ഹോളി, രാമനവമി എന്നിവയും ഇവിടെ ആഘോഷിക്കാറുണ്ട്‌.

ഈസ്റ്റ് ചമ്പാരണ്‍ പ്രശസ്തമാക്കുന്നത്

ഈസ്റ്റ് ചമ്പാരണ്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഈസ്റ്റ് ചമ്പാരണ്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഈസ്റ്റ് ചമ്പാരണ്‍

  • റോഡ് മാര്‍ഗം
    ജില്ലാ ആസ്ഥാനമായ മോത്തിഹാരി എല്ലാ പ്രമുഖ നഗരങ്ങളുമായി റോഡ്‌ മാര്‍ഗ്ഗം ബന്ധപ്പെട്ട്‌ കിടക്കുന്നു. സര്‍ക്കാര്‍ ബസുകളും പൊതു ബസുകളും കിട്ടും. പാട്‌നയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയാണ്‌ മോത്തിഹാരി.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മോത്തിഹാരിയിലെ റിയില്‍വെ സ്റ്റേഷന്‍ ബീഹാറിലെ പ്രമുഖ നഗരങ്ങളുമായും മറ്റ്‌ നഗരങ്ങളുമായും ബന്ധപ്പെട്ട്‌ കിടക്കുന്നു
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പാട്‌ന വിമാനത്താവളമാണ്‌ സമീപത്തുള്ളത്‌. മോത്തിഹാരിയില്‍ നിന്നും 3 മണിക്കൂര്‍ യാത്ര ഉണ്ട്‌. സമീപത്തുള്ള അന്താരാഷ്‌ട്ര വിമാനത്താവളം 473 കിലോമീറ്റര്‍ അകലെയുള്ള ലക്‌നൗവിലെ ചൗധരി ചരണ്‍ സിങ്‌ വിമാനത്താവളമാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun