റൂര്‍ക്കേലയില്‍ നിന്ന് 104 കിലോമീറ്റര്‍ അകലെയാണ് ഖാണ്ഡഹാര്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സുന്ദര്‍ഗഡ് വനത്തിലാണ് 244 മീറ്റര്‍ ഉയരമുള്ള ഈ വെള്ളച്ചാട്ടം. ഒഡിഷയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടവും ഇതാണ്. മനോഹരമായ പച്ചപുതച്ച പശ്ചാത്തലത്തിലുള്ള ഈ വെള്ളച്ചാട്ടം ഏറെ സഞ്ചാരികളെ ആകര്‍ഷിച്ചുവരുന്നു.
പ്രശസ്തമായ ഒരു പിക്നിക് കേന്ദ്രം മാത്രമല്ല, ട്രെക്കിങ്ങ് നടത്തുന്നവരുടെയും, കാഴ്ചകള്‍ കാണാനെത്തുന്നവരുടെയും ഒരു ക്യാമ്പ് കൂടിയാണിവിടം. ഹരിതഭംഗി നിറഞ്ഞ വനപ്രദേശവും, പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും കാഴ്ചക്കാര്‍ക്ക് അനുഭൂതി പകരുന്ന കാഴ്ചയാണ്.



Click it and Unblock the Notifications