റൂര്‍ക്കേലയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ബിര്‍മിത്രാപൂര്‍ എന്ന സ്ഥലത്താണ് റാണി സതി ക്ഷേത്രം. രണ്ടാമത്തെ ജുന്‍-ജുന്‍ ധാം എന്നും ഇവിടം അറിയപ്പെടുന്നു. 1967 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം 2 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു. വെള്ളമാര്‍ബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം ഏറെ ഭംഗിയുള്ളതാണ്. അതിശയിപ്പിക്കുന്ന വിധത്തിലുള്ള കലാവൈദഗ്ദ്യം ക്ഷേത്രത്തിനുള്ളില്‍ കാണാവുന്നതാണ്. ക്ഷേത്രത്തിന് മുകളിലായുള്ള ഒരു സ്വര്‍ണ്ണക്കുടം ഏറെ ആകര്‍ഷകമായ കാഴ്ചയാണ്.
സാധാരണ പൂജകള്‍ക്ക് പുറമേ അമാവാസി പോലുള്ള അവസരങ്ങളില്‍ പ്രത്യേക പൂജകളും ഇവിടെ നടക്കുന്നു. രണ്ട് മനോഹരമായ ഉദ്യാനങ്ങളും ഇവിടെയുണ്ട്. അവയിലൊന്നില്‍ ശിവന്‍റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. രാവിലെ 5 മണി മുതല്‍ 12 മണി വരെയും, വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയും ഇവിടെ ക്ഷേത്രദര്‍ശനം നടത്താം.



Click it and Unblock the Notifications