സമുദ്രനിരപ്പില്‍ നിന്ന് 2286 മീറ്റര്‍ ഉയരത്തില്‍ രുദ്രനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഹിന്ദുമതത്തിലെ പ്രധാന ആരാധനാ മൂര്‍ത്തിയായ ശിവനാണ് ഇിവിടുത്തെ പ്രതിഷ്ഠ. ശിവന്‍റെ മുഖം നീലകണ്ഠ മഹാദേവ എന്ന നാമത്തിലാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. തന്നെ തേടി വന്ന പാണ്ഡവന്‍മാര്‍ കാണാതിരിക്കാന്‍ നന്ദിയുടെ രൂപം പൂണ്ട ശിവന്‍ പാണ്ഡവന്‍മാര്‍ക്ക് മുന്നില്‍ പെടുകയും അവര്‍ക്ക് നന്ദിയെ കീഴടക്കാന്‍ സാധിക്കാതെ വരുകയും ചെയ്തു. പിന്നീട് നന്ദിയുടെ ശരീരഭാഗങ്ങള്‍ അഞ്ച് സ്ഥലങ്ങളിലായി കണ്ടെടുത്തു. മുഖം കാണപ്പെട്ട സ്ഥലമാണ് രുദ്രനാഥ്.
ജോഷിമഠില്‍ നിന്നോ സാഗര്‍ ഗ്രാമത്തില്‍ നിന്നോ കാല്‍നടയായി ഇവിടെയെത്താം. ജോഷിമഠില്‍ നിന്ന് ഇവിടേക്ക് 45 കിലോമീറ്റര്‍ ദൂരമുണ്ട്. ഹാദി, നന്ദഗുണ്ടി, നന്ദാദേവി, ത്രിശൂല്‍ എന്നീ പര്‍വ്വതങ്ങളുടെ മനോഹരമായ കാഴ്ച ക്ഷേത്രപരിസരത്ത് നിന്നാല്‍ സാധ്യമാകും.വിശുദ്ധ തടാകങ്ങളായ സൂര്യകുണ്ഡ്, ചന്ദ്രകുണ്ഡ്, താരകുണ്ഡ്, മാന കുണ്ഡ് എന്നിവ രുദ്രനാഥ് ക്ഷേത്രത്തിനടുത്താണ്.



Click it and Unblock the Notifications