സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോകിന് സമീപത്താണ് റംടേക് എന്ന മനോഹരമായ പട്ടണം. തിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ റംടേക് മൊണാസ്ട്രിയാണ് ഈ പട്ടണത്തെ പ്രശസ്തമാക്കുന്നത്.
റംടേക്കിലെ ആകര്ഷണങ്ങള്
റംടേക് മൊണാസ്ട്രി തന്നെയാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. ഗാംഗ്ടോകിന് സമീപത്ത് ഒരു കുന്നിന്‍മുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. കുന്നിന്മുകളില്നിന്നും മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കാണാം.
ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ഇവിടത്തെ മറ്റൊരു കാഴ്ച. റംടേക് മൊണാസ്ട്രിക്ക് അടുത്താണ് ഇതും സ്ഥിതിചെയ്യുന്നത്. സിക്കിം ടൂറിസം ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റാണ് ഈ പൂന്തോട്ടം സംരക്ഷിക്കുന്നത്.



Click it and Unblock the Notifications