മോറിന്‍ഡ അഥവാ ബാഗന്‍വാല മുമ്പ് 'സിറ്റി ഓഫ് ഓര്‍ക്കിഡ്സ്' എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഓര്‍ക്കിഡുകള്‍ ഇടതിങ്ങി വളര്‍ന്നിരുന്ന ഇവിടെ നിന്ന് ഭവനനിര്‍മ്മാണത്തിനായി അവ നീക്കം ചെയ്യുകയായിരുന്നു. നാഷണല്‍ ഹൈവേ 95 ഇതിലേയാണ് കടന്ന് പോകുന്നത്. ഇവിടുത്തെ പ്രധാന ആകര്‍ഷണം ശ്രീ കോട്‍വാലി സാഹിബ് ഗുരുദ്വാരയാണ്. ഇവിടെയാണ് ഗുരു ഗോബിന്ദ് സിങ്ങ്ജിയുടെ അമ്മ മാതാ ഗുജ്‍രിയും, രണ്ട് മക്കളും തടവിലാക്കപ്പെട്ടത്. ഇവരെ പിന്നീട് ഫത്തേഹ്ഗഡിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രധാന ഹൈവേകള്‍ കൂടിന്നിടത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. രൂപ്നഗറില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള ഇവിടുത്തെ ഗുരുദ്വാരയുടെ മനോഹരമായ പരിസരം സന്ദര്‍ശകരെ ആകര്‍ഷിക്കും.



Click it and Unblock the Notifications