Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സകലേശ്പൂര്‍ » ആകര്‍ഷണങ്ങള് » മഞ്ജരാബാദ് ഫോര്‍ട്ട്

മഞ്ജരാബാദ് ഫോര്‍ട്ട്, സകലേശ്പൂര്‍

17

സകലേശ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നാഷണല്‍ ഹൈവേ 48 ലുള്ള മഞ്ജരാബാദ് ഫോര്‍ട്ട് യാത്രികര്‍ കണ്ടിരിക്കേണ്ടുന്ന ഒരിടമാണ്. കമാനരൂപത്തിലുള്ള കവാടങ്ങളുമായി ഇസ്ലാമിക് വാസ്തുവിദ്യാരീതിയിലാണ് ഫോര്‍ട്ട് പണികഴിപ്പിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3240 അടി ഉയരത്തിലാണ് ഈ കോട്ട. മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താനാണ് പ്രതിരോധലക്ഷ്യം മുന്‍നിര്‍ത്തി ഈ കോട്ട പണിതത്. ടിപ്പുവിന്റെ കാലത്ത് പടക്കോപ്പുകള്‍ സൂക്ഷിക്കുന്നതിനാണ് ഈ കോട്ട പ്രധാനമായും ഉപയോഗിച്ചിരുന്നത്. മംഗലാപുരത്തേക്ക് കടല്‍മാര്‍ഗം പോകുന്ന ബ്രട്ടീഷുകാരെ നിരീക്ഷിക്കാനും കോട്ടയില്‍നിന്നും സാധിക്കുമായിരുന്നു.

ചെറിയൊരു കുന്നിന്‍മുകളിലാണ് കോട്ട നിര്‍മിച്ചിരിക്കുന്നത്. ഇവിടെനിന്നും നോക്കിയാല്‍ പശ്ചിമഘട്ടത്തിലെ മലനിരകളുടെ മനോഹരമായ കാഴ്ച കാണാം. പണ്ട് കാലത്ത് കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സായിരുന്ന ചെറുകുഴികളും കാണാന്‍ സാധിക്കും. 1785 ല്‍ നിര്‍മാണം ആരംഭിച്ച ഈ കോട്ട പൂര്‍ത്തിയായത് 1792ലാണ്. കുതിരകളെ കെട്ടാനും പട്ടാളക്കാര്‍ അടുക്കളയായും കുളിമുറിയായും ഉപയോഗിച്ചിരുന്നവയടക്കം നിരവധി മുറികളുണ്ട് ഈ കോട്ടയില്‍. ശ്രീരംഗപട്ടണത്തിനുനേരെയുള്ള ഒരു തുരങ്കവും സഞ്ചാരികള്‍ക്ക് ഇവിടെ കാണാം. ശവശരീരങ്ങള്‍ തള്ളാനായിരുന്നു പിന്നീട് ഈ തുരങ്കം ഉപയോഗിച്ചിരുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat