നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തിരുകോയില്‍ കോട്ടൈ പെരുമാള്‍ എന്നും കോട്ടൈ പെരുമാള്‍ കോയില്‍ എന്നും അറിയപ്പെടുന്നു. നൂറ്റാണ്ടുകള്‍ മുമ്പ് പണിത പുരാതനക്ഷേത്രം കൊത്തുവേലകള്‍ കൊണ്ട് ആകര്‍ഷണീയമാണ്. അഴഗിരി പെരുമാളിനും മാരിയമ്മനും സമര്‍പ്പിച്ചിരിക്കുന്ന രണ്ട് ക്ഷേത്രങ്ങള്‍ ഈ ക്ഷേത്രത്തിന് സമീപത്തുണ്ട്. ഈ അമ്പലത്തില്‍ നിരവധി ഉത്സവങ്ങളും നടക്കാറുണ്ട്. വൈകുണ്ഠ ഏകാദശിയാണ് അതില്‍ പ്രധാനം.
ദേവതയെ ആരാധിക്കാന്‍ ഈ സമയത്ത് നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു. ബ്രഹ്മോത്സവം, നവരാത്രി, പവിത്രോല്‍സവം, പുരാതാസി ആണ്ടാല്‍ തിരുകല്യാണം എന്നിവയാണ് മറ്റു പ്രധാന ഉത്സവങ്ങള്‍. സര്‍ വിള്ളി പുട്ടൂര്‍ പ്രത്യേക ഹാരം നല്‍കി ബഹുമാനിച്ചതിന്‍റെ ഓര്‍മയാണ് ആണ്ടാള്‍ തിരുകല്യാണം. ഉത്സവവേളയില്‍ സമീപത്ത് താമസിക്കുന്ന നിരവധി ഭക്തര്‍ ഇവിടെ പ്രാര്‍ഥനക്കെത്താറുണ്ട്.



Click it and Unblock the Notifications