വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ഹിരാക്കുഡ് അണക്കെട്ട്. മഹാനദിയ്‌ക്ക് കുറുകെ പണിതിരിക്കുന്ന ഈ അണക്കെട്ട് കാണേണ്ട കാഴ്‌ചയാണ്. സംബാല്‍പൂരില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന അണക്കെട്ട് 1957 ലാണ് പണികഴിപ്പിച്ചത്. ചരിത്രത്തില്‍ വലിയാ സ്ഥനമാണ് ഈ അണക്കെട്ടിനുള്ളത്. മനുഷ്യ നിര്‍മ്മിതമായ ഏറ്റവും നീളം കൂടിയ അണക്കെട്ടാണിത്. 26 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഈ അണക്കെട്ട് കണ്ടാല്‍ അവസാനമില്ലന്ന് തോന്നും. അണക്കെട്ട് നിര്‍മ്മിച്ചത് മൂലമുണ്ടായ കൃത്രിമ തടാകം കാണാനും വളരെ മനോഹരമാണ്. തടാകത്തിന്റെ ഇരു വശത്തായും ഉള്ള നിരീക്ഷണ ടവറുകളായ ഗാന്ധിമിനാര്‍, നെഹ്‌റുമിനാര്‍ എന്നിവയില്‍ നിന്നു നോക്കിയാല്‍ തടാകത്തിന്റെയും സമീപപ്രദേശത്തിന്റെയും വിശാലദൃശ്യം കാണാന്‍ കഴിയും.
കൃഷിഭൂമിയും മീന്‍പിടുത്തക്കാരും സമീപപ്രദേശത്തിന്റെ മനോഹാരിത കൂട്ടുന്നു. ജലസംഭരണി നിറയുന്ന വര്‍ഷകാലമാണ് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്.



Click it and Unblock the Notifications