സന്യാസി കവിയായ ഭീമഭോയിയുടെ വിശ്വാസികളെ സംബന്ധിച്ച് കാന്ധര മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. സംബാല്‍പൂരില്‍ നിന്നും 78 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാന്ധാര വാണിജ്യവത്‌കരണം തൊട്ടു നോക്കാത്ത വിനോദ സഞ്ചാരകേന്ദ്രമാണ്. ഭീമ ഭോയിയുടെ ജന്മസ്ഥലമായ കാന്ധാര നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന ശാന്തമനോഹരമായ ഗ്രാമമാണ്.
ആലേഖ ധര്‍മ്മ അഥവ മഹിമ ധര്‍മ്മ മതവിശ്വാസത്തിന്റെ ആത്മാവാണ് അദ്ദേഹം. കവികൂടിയായ ഭീമ ഭോയിയുടെ തന്റെ ശബ്‌ദം ഒഢീഷയിലെ ലക്ഷകണക്കിന് ജനങ്ങള്‍ക്കുവേണ്ടിയും ഉപയോഗിച്ചിരുന്നു. 1866 ലായിരുന്നു ഇത്. നദികള്‍ കരകവിഞ്ഞൊഴികി വെള്ളപ്പൊക്കത്തില്‍ ഒഢീഷ മരുന്നും ആഹാരവും എത്തിക്കാന്‍പോലുമാകാതെ ഒറ്റപ്പെട്ടു. ജന്മനാ അന്ധനായ ഭീമ ഭോയി അദ്ദേഹം അനുഭവിച്ച തീവ്രവേദന വരികളിലാക്കി ആയിരക്കണക്കിന് വായനക്കാരുടെ ഹൃദയത്തിലേക്ക് എത്തിച്ചു. യത്ഥാര്‍ത്ഥ ഒഢീഷ എന്താണന്നറിയാന്‍ ഇവിടം സന്ദര്‍ശിക്കുന്നത് സഹായിക്കും.



Click it and Unblock the Notifications