Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സനസാര്‍

സനസാര്‍ - ഇരട്ടഗ്രാമങ്ങള്‍

10

ഇരട്ട ഗ്രാമങ്ങളായ സനയും സാര്‍ ജമ്മുകാശ്‌മീരിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളാണ്‌. പാറ്റ്‌നിടോപ്പിന്‌ പടിഞ്ഞാറ്‌ 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കപ്പിന്റെ ആകൃതിയിലുള്ള പുല്‍മേടാണ്‌. ഇവിടെ കാണപ്പെടുന്ന സന, സാര്‍ എന്നീ തടാകങ്ങളുടെ പേരുകളില്‍ നിന്നാണ്‌ ഈ പ്രദേശത്തിന്‌ ഈ പേര്‌ ലഭിച്ചത്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 2079 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സനസാര്‍ മിനി ഗുല്‍മാര്‍ഗ്ഗ്‌ എന്ന പേരിലും പ്രശസ്‌തമാണ്‌. കുന്നുകളും സമതലങ്ങളും ഉള്‍പ്പെടുന്ന ഭൂപ്രകൃതി സനസാറിനെ സ്‌കീയിംഗ്‌, പാരാഗ്‌ളൈഡിംഗ്‌, ക്യാമ്പിംഗ്‌, ഹോട്ട്‌ എയര്‍ ബലൂണിംഗ്‌, കുതിര സവാരി, ട്രെക്കിംഗ്‌, റോക്ക്‌ ക്‌ളൈംബിംഗ്‌ തുടങ്ങിയ വിനോദങ്ങള്‍ക്ക്‌ അനുയോജ്യമാക്കുന്നു. സനസാറിലെ എല്ലാ സാഹസിക വിനോദങ്ങളും നടത്തുന്നത്‌ ജമ്മുകാശ്‌മീര്‍ സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലാണ്‌.

വിനോദസഞ്ചാര വകുപ്പിന്റെ കടകളില്‍ നിന്ന്‌ ട്രെക്കിംഗിന്‌ ആവശ്യമായ സാധനങ്ങള്‍ വാടകയ്‌ക്ക്‌ ലഭിക്കും. ചെറിയൊരു തുക സെക്യൂരിറ്റിയായി വാങ്ങി സഞ്ചാരികള്‍ക്ക്‌ ട്രെക്കിംഗ്‌ ഗിയറുകളും നല്‍കുന്നുണ്ട്‌. ലഡുലഡി, ശാന്താ ഗലാ, സുര്‍നി കുണ്ഡ്‌ എന്നിവ ഇവിടുത്തെ പ്രധാനപ്പെട്ട ട്രെക്കിംഗ്‌ പാതകളാണ്‌. സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന്‌ പുറമെ ഇവിടെ നിരവധി കാഴ്‌ചകളും ആസ്വദിക്കാനുണ്ട്‌. നാഗ്‌ ശങ്ക്‌പാലിന്‌ സമര്‍പ്പിച്ചിരിക്കുന്ന ശങ്ക്‌പാല്‍ ക്ഷേത്രം മേഖലയിലെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടക കേന്ദ്രമാണ്‌.

അടുത്തകാലത്തായി ഇവിടെ ആരംഭിച്ച നയന്‍ ഹോള്‍ ഗോള്‍ഫ്‌ കോഴ്‌സില്‍ സഞ്ചാരികള്‍ക്ക്‌ സമയം ചെലവഴിക്കാവുന്നതാണ്‌. അതിനുശേഷം നാഗ്‌ ക്ഷേത്രം സന്ദര്‍ശിക്കുക. ക്ഷേത്രത്തിന്‌ സമീപം വെള്ളച്ചാട്ടങ്ങളും മറഞ്ഞിരിക്കുന്ന അരുവിയും കാണാം. വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും സനസാറില്‍ എത്താവുന്നതാണ്‌. മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയുള്ള വേനല്‍ക്കാലമാണ്‌ സനസാര്‍ സന്ദര്‍ശനത്തിന്‌ അനുയോജ്യം. പാരാഗ്‌ളൈഡിംഗ്‌, കുതിര സവാരി, ട്രെക്കിംഗ്‌, ഹോട്ട്‌ എയര്‍ ബലൂണിംഗ്‌ മുതലായ എല്ലാ സാഹസിക വിനോദങ്ങളും ഇവിടെ സംഘടിപ്പിക്കുന്നത്‌ ഈ സമയത്താണ്‌.പ്രധാന ആകര്‍ഷണങ്ങള്‍

 

 

സനസാര്‍ പ്രശസ്തമാക്കുന്നത്

സനസാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സനസാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സനസാര്‍

  • റോഡ് മാര്‍ഗം
    റോഡ്‌ മാര്‍ഗ്ഗവും സനസാറില്‍ എത്താന്‍ കഴിയും. എന്നാല്‍ ന്യൂഡല്‍ഹി, ചണ്ഡീഗഢ്‌, ലുധിയാന, മണാലി, സിംല എന്നിവിടങ്ങളില്‍ നിന്നൊന്നും ഇവിടേയ്‌ക്ക്‌ നേരിട്ട്‌ ബസ്‌ സര്‍വ്വീസുകളില്ല. ജമ്മുവില്‍ വന്നതിന്‌ ശേഷം അവിടെ നിന്ന്‌ സനസാറിലേക്ക്‌ വീണ്ടും ബസ്‌ കയറണം. ജമ്മുവില്‍ നിന്ന്‌ സനസാറിലേക്ക്‌ എപ്പോഴും ബസ്‌ സര്‍വ്വീസുകളുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജമ്മു താവി റെയില്‍വെ സ്‌റ്റേഷനാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. ചെന്നൈ, ന്യൂഡല്‍ഹി, ഹൗറാ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്‌ക്ക്‌ ട്രെയിനുകള്‍ ലഭ്യമാണ്‌. റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന്‌ സനസാറില്‍ എത്താന്‍ ടാക്‌സികളോ ബസുകളോ പ്രയോജനപ്പെടുത്താവുന്നതാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സനസാറിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ജമ്മു എയര്‍പോര്‍ട്ട്‌ അഥവാ സത്വാരി എയര്‍പോര്‍ട്ട്‌ ആണ്‌. ന്യൂഡല്‍ഹി, ഗോവ, മുംബൈ, ചണ്ഡീഗഢ്‌, ജയ്‌പൂര്‍, ലേ, ശ്രീനഗര്‍ തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്‌ക്ക്‌ വിമാന സര്‍വ്വീസുകളുണ്ട്‌. എയര്‍പോര്‍ട്ടില്‍ നിന്ന്‌ സനസാറിലേക്ക്‌ ടാക്‌സികളും ബസുകളും ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu