പ്രകൃതിസൗന്ദര്യാസ്വാദനം തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഹിമാലയനിരകളുടെ പശ്ചാത്തലത്തിലുള്ള പച്ചപ്പിന്റെ സൗന്ദര്യമാണ് ഏങ്ങും കാണാന്‍ കഴിയുക. ഇവിടെനിന്നാല്‍ കിന്നര്‍ കൈലാസിന്റെ മനോഹരമായ കാഴ്ച കാണാം. ഒപ്പം നിരനിരയായി നില്ക്കുന്ന കുടിലുകളും കാണാന്‍ കഴിയും. ഈഭാഗത്തെ ജനങ്ങളുടെ സംസ്കാരത്തിനും ജീവിതശൈലിയ്ക്കുമെല്ലാം നല്ല ഉദാഹരണങ്ങളാണ് ഈ കുടിലുകള്‍.