Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സാരാഹന്‍

സാരാഹന്‍ - ഭീമകാളി ദേവിയുടെ ചൈതന്യം

17

വശ്യസൗന്ദര്യം തുളുമ്പുന്ന പ്രകൃതിക്കൊപ്പം ഐതിഹ്യവും ഇഴചേര്‍ന്ന് നില്‍ക്കുന്ന സ്ഥലമാണ് മലകളുടെ രാജ്ഞിയായ ഷിംല ജില്ലയിലെ സാരാഹന്‍. ആപ്പിള്‍തോട്ടങ്ങള്‍, പൈന്‍മരകാടുകള്‍,അവക്ക് തൊങ്ങലെന്നവണ്ണം കുണുങ്ങിയൊഴുകുന്ന ചെറുനദികള്‍. ആരിലും മോഹം നിറപ്പിക്കുന്നതാണ് സാരാഹനിലെ  കാഴ്ചകള്‍. സ്ലേറ്റ് റൂഫോടു കൂടിയുള്ള വീടുകള്‍ നിറഞ്ഞ സരാഹനിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് സഞ്ചരിക്കുന്നതായ പ്രതീതിയുണരുന്നു. സത്ലജ് നദീതടത്തിലെ ഈ മനോഹരഭൂമി സമുദ്രനിരപ്പില്‍ നിന്ന് 2165 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഐതിഹ്യങ്ങളുടെ നാട്,നാടോടികഥകളുടെയും

സാരാഹറിന്‍െറ  ഭൂതകാലം സംബന്ധിച്ച് നിരവധി നാടോടികഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. സാരാഹന്‍ ഉള്‍പ്പെടുന്ന മേഖലയായ കുളുവിലെ രാജാവും സമീപരാജാവായ ബുഷൈറിലെ രാജാവും തമ്മിലുണ്ടായ യുദ്ധം സംബന്ധിച്ചതാണ് അതില്‍ ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യം. യുദ്ധത്തില്‍ കുളുരാജാവ് തോല്‍ക്കുകയും അദ്ദേഹത്തിന്‍െറ തല എതിരാളി വെട്ടിയെടുക്കുകയും ചെയ്തു. അന്ത്യകര്‍മങ്ങള്‍ക്കായി മരിച്ച രാജാവിന്‍െറ കുടുംബാംഗങ്ങള്‍ തല ആവശ്യപ്പെട്ടപ്പോള്‍ ബുഷൈര്‍ രാജാവ് മൂന്ന് കാര്യങ്ങള്‍ മുന്നോട്ട് വെച്ചു.  

കുളു നിവാസികള്‍ തന്‍െറ ഭരണത്തെ  ഒരിക്കലും ചോദ്യം ചെയ്യാതിരിക്കുക, പിടിച്ചെടുത്ത ഭൂമി തന്‍െറ കൈവശം സൂക്ഷിക്കുന്നത് എതിര്‍ക്കാതിരിക്കുക, യുദ്ധത്തിനിടയില്‍ കൈവശപ്പെടുത്തിയ പ്രദേശവാസികളുടെ പ്രധാന ദേവനായ രഘുനാഥിന്‍െറ ചിത്രം തിരികെ ചോദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ തല തിരികെ നല്‍കാമെന്നായിരുന്നു ബുഷൈര്‍ രാജാവിന്‍െറ നിലപാട്.  ബുഷൈര്‍ രാജാവിന്‍െറ നേതൃത്വത്തില്‍ ദസറ ആഘോഷം നടത്തിയാല്‍ ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കാമെന്നായിരുന്നു കുളുനിവാസികളുടെ നിലപാട്. ഇത് രാജാവ് അംഗീകരിച്ചതോടെ ദസറ പ്രദേശത്തെ മുഖ്യ ആഘോഷമായി മാറി. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഭീമകാളിദേവിയുടെ വിഗ്രഹത്തിനൊപ്പം ആഘോഷ നാളുകളില്‍ രഘുനാഥിന്‍െറ ചിത്രവും ചേര്‍ത്ത് പൂജ നടത്തി തുടങ്ങി.

ഭീമകാളി ക്ഷേത്ര സമൂഹമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം. 800 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭീമകാളി ക്ഷേത്രസമൂഹത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ എത്താറുണ്ട്. ബേര്‍ഡ്പാര്‍ക്ക്, ബാബാ വാലി മേഖലകളും സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ്. പച്ചപുതച്ചെന്നവണ്ണം നില്‍ക്കുന്ന ദിയോദാര്‍ മരതോട്ടങ്ങളും മഞ്ഞിന്‍പുതപ്പണിഞ്ഞ് നില്‍ക്കുന്ന ബാഷാല്‍മലമുകളുമെല്ലാം സഞ്ചാരികളെ മായാലോകത്ത് കൊണ്ടത്തെിക്കുന്നവയാണ്. ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ശ്രീകന്ദ് മഹാദേവ് കൊടുമുടിയും സരാഹന് സമീപമാണ്.

സമുദ്രനിരപ്പില്‍ നിന്ന് 5155 അടി ഉയരത്തിലുള്ള ഇവിടെ ശിവന്‍ ധ്യാനം നടത്തിയതായാണ് വിശ്വാസം. മഹാഭാരതത്തില്‍ പഞ്ചപാണ്ഡവര്‍ ഈ കൊടുമുടി സന്ദര്‍ശിച്ചതായും പറയുന്നുണ്ട്. ദുര്‍ഘടമായ നിരവധി ട്രക്കിംഗ് പാതകളോട് കൂടിയതാണ് ഈ കൊടുമുടി.  സാരാഹനില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചുടുനീരുറവയായ ജിയോരി, ആപ്പിള്‍ തോട്ടങ്ങാല്‍ പ്രസിദ്ധമായ ബഞ്ചാര റിട്രീറ്റ്,ആപ്പിളിനൊപ്പം ധാരാളം ചെറിതോട്ടങ്ങളുമുള്ള സാരാഹന് സമീപമുള്ള ഹില്‍ടൗണായ സംഗ്ളാ താഴ്വര, എന്നിവയും ആര്‍ക്കും ഇഷ്ടപ്പെടും.

സാരാഹന്‍ പ്രശസ്തമാക്കുന്നത്

സാരാഹന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സാരാഹന്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം സാരാഹന്‍

 • റോഡ് മാര്‍ഗം
  ദല്‍ഹിയില്‍ നിന്നും ഷിംലയില്‍ നിന്നും ഇങ്ങോട് ധാരാളം ബസ് സര്‍വീസുകള്‍ ഉണ്ട്. ദല്‍ഹി-സാരാഹന്‍ റൂട്ടില്‍ ലക്ഷ്വറി എ.സി വോള്‍വോ ബസുകള്‍ 700 രൂപയോളവും ഷിംല-സാരാഹന്‍ റൂട്ടില്‍ എ.സി ബസുകള്‍ 275 രൂപയോളവുമാണ് ഈടാക്കുന്നത്. ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ധാരാളം ബസുകളും ഇങ്ങോട് സര്‍വീസ് നടത്തുന്നുണ്ട്. ഷിംല,ചണ്ഡിഗഡ്,ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ധാരാളം ജീപ്പ്, ടാക്സി സര്‍വീസുകളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ട്രെയിന്‍ വഴി വരുന്നവര്‍ ഷിംല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെയുള്ള കല്‍ക്കയിലാണ് ഇറങ്ങേണ്ടത്. ഇവിടെ നിന്ന് പ്രമുഖ നഗരങ്ങളിലേക്കെല്ലാം തീവണ്ടി സര്‍വീസുകള്‍ ഉണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  175 കിലോമീറ്റര്‍ അകലെയുള്ള ജബ്ബര്‍ഹട്ടിയാണ് അടുത്ത വിമാനത്താവളം. കുളു,ഷിംല, ദല്‍ഹി,മുംബൈ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് വിമാനമുണ്ട്. 2000 രൂപയോളം നല്‍കിയാല്‍ സാരാഹനിലേക്ക് ടാക്സി,കാബ് സേവനങ്ങള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Jun,Tue
Return On
23 Jun,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Jun,Tue
Check Out
23 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Jun,Tue
Return On
23 Jun,Wed