പ്രധാന നഗരത്തില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയുള്ള ശീഷ് മഹല്‍ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ കണ്ണാടി കൊണ്ടുള്ള കലാപ്രവര്‍ത്തികളുള്ള ഇത് കണ്ണാടികളുടെ കൊട്ടാരം എന്നും അറിയപ്പെടുന്നു.
മനോഹരമായ ഉദ്യാനം, മട്ടുപ്പാവുകള്‍, ജലധാരകള്‍, കൃത്രിമ തടാകം എന്നിവയും ഇവിടെ മനോഹരമാക്കുന്നു. മഹാരാജ നരിന്ദര്‍ സിങ് 1845ല്‍ നിര്‍മ്മിച്ച കൊട്ടാരം പിന്നീട് മലര്‍കോട്ലയിലെ നവാബ് വസതിയായി ഉപയോഗിച്ച് പോന്നു.
പ്രവേശന ഫീസൊന്നും നല്‍കാതെ തന്നെ രാവിലെ മുതല്‍ വൈകുന്നേരം വരെ യാത്രികര്‍ക്ക് ഇവിടെ പ്രവേശിക്കാം. നഗരകേന്ദ്രത്തില്‍ നിന്ന് ടാക്സിയില്‍ 25 മിനിട്ട് കൊണ്ട് ഇവിടെയെത്താം.



Click it and Unblock the Notifications