അര്‍ക്കാവതി നദിക്കു കുറുകെയാണ് മാഞ്ചിന്‍ബലെ ഡാം പണിതിരിക്കുന്നത്. തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയര്‍ കാണാനെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് മാഞ്ചിന്‍ബലെ ഡാം. തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയര്‍, മാഞ്ചിന്‍ബലെ ഡാം എന്നിവിടങ്ങളില്‍ നിന്നുമാണ് മാഗഡി ടൗണിലേക്കും പരിസരത്തേക്കും കുടിക്കാനും ജലസേചനത്തിനുമുള്ള വെള്ളമെത്തുന്നത്.
മാഞ്ചന്‍ബലെ എന്നും മാഞ്ചിനബലെ എന്നും ഈ സ്ഥലത്തിന് പേരുകളുണ്ട്. പിക്‌നിക്കിനും പക്ഷികളെ വീക്ഷിക്കുന്നതിനും പറ്റിയ സ്ഥലമാണ് ഇവിടം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവിടെയത്തുന്നവരില്‍ ഭൂരിഭാഗവും. ബാംഗ്ലൂരില്‍ നിന്നും മാഗഡി റോഡിലൂടെ 40 കിലേമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.



Click it and Unblock the Notifications