നഗരഹൃദയത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ് എലിഫന്റ് വെള്ളച്ചാട്ടം. നഗരത്തില്‍ നിന്നും ഇവിടേയ്‌ക്കുള്ള യാത്രയില്‍ മേഘാലയയുടെ പ്രകൃതി സൗന്ദര്യം വേണ്ടത്ര ആസ്വദിക്കാന്‍ കഴിയും. ഈ വെള്ളച്ചാട്ടം പ്രാദേശികമായി അറിയപ്പെടുന്നത് `കാ ക്ഷെയ്‌ദ് ലെയ് പതേങ് ഖോഹ്‌സീവ്' എന്നാണ്. അതായത് മൂന്ന് തട്ടുകളായുള്ള വെള്ളച്ചാട്ടമെന്നര്‍ത്ഥം. ഇവിടുത്തെ പാറ കണ്ടാല്‍ ആനയെ പോലെ തോന്നുന്നതിനാല്‍ ബ്രിട്ടീഷുകാരാണ് വെള്ളച്ചാട്ടത്തിന് എലിഫന്റ് വെള്ളച്ചാട്ടം എന്ന് പേരിട്ടത്. 1897 ല്‍ ഇവിടെ ഉണ്ടായ ഭൂമികുലുക്കത്തില്‍ പാറയുടെ ഒരു ഭാഗം നശിച്ചു പോയി. കറുത്ത പാറയിലൂടെ ഒഴുകുന്ന പാല്‍നിറ വെള്ളമാണ് വെള്ളച്ചാട്ടത്തിന്റെ സവിശേഷത.
ജൈവവൈവിധ്യമാര്‍ന്ന ഈ പ്രദേശത്ത് നിരവധി അപൂര്‍വ ഇനം സസ്യ ജാലകളെ കാണാന്‍ സാധിക്കും. ഈ പ്രദേശത്തിന്റേതായ കരകൗശല ഉത്‌പന്നങ്ങള്‍ വില്‍ക്കുന്ന നിരവധി കടകള്‍ ഇവിടെയുണ്ട്. സ്‌ത്രീകളാണിവയിലേറെയും നടത്തുന്നത്. വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പാറകളിലേക്ക് ട്രക്കിങും സാധ്യമാണ്.



Click it and Unblock the Notifications