ഷില്ലോങ്ങിലെ അതിമനോഹരവും ഏറ്റവും കുത്തനെ പതിക്കുന്നതുമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് സ്വീറ്റ് വെള്ളച്ചാട്ടം. വെയ്‌റ്റ്‌ഡെന്‍ എന്നാണ് ഇത് പ്രാദേശികമായി അറിയപ്പെടുന്നത്. 96 മീറ്റര്‍ ഉയരത്തില്‍ നിന്നാണിത് പാറകളിലേയ്‌ക്ക് പതിക്കുന്നത്. വര്‍ഷകാലത്ത് മുഴുവന്‍ ശക്തിയിലും പതിക്കുന്ന വെള്ളച്ചാട്ടം അവിസ്‌മരണീയമായ കാഴ്‌ചയാണ്. മനോഹരമായ കാഴ്‌ച ഒഴിച്ച് വെള്ളച്ചാട്ടത്തില്‍ മധുരതരമായ ഒന്നുമില്ല എന്നതാണ് ഇതിന്റെ പേരിലുള്ള വിരോധാഭാസം. മഴക്കാലത്ത് വക്കുകള്‍ തെന്നുന്നതിനാല്‍ വളരെ അപകടകരമായി മാറും ഇവിടം. ഷില്ലോങിന്റെ പ്രാന്തപ്രദേശമായ ഹാപ്പി താഴ് വരയിലാണ് സ്വീറ്റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ടാക്‌സികളിലും മറ്റും വളരെ എളുപ്പം ഇവിടം എത്തിച്ചേരാന്‍ കഴിയും. തദ്ദേശവാസികള്‍ സ്ഥിരം എത്തുന്ന സ്ഥലമാണിത്. അടുത്തിടെ മേഘാലയ വിനോദ സഞ്ചാര വകുപ്പ് വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള സ്ഥലം മനോഹരമാക്കുകയും വിനോദസഞ്ചാരികള്‍ക്ക് എളുപ്പം എത്താവുന്ന രീതിയിലാക്കുകയും ചെയ്‌തിട്ടുണ്ട്.



Click it and Unblock the Notifications