നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡ്‌സ് തടാകം ഭൂരിഭാഗം വിനോദ സഞ്ചാരികളും സന്ദര്‍ശിക്കുന്ന സ്ഥലമാണ്. തദ്ദേശ വാസികള്‍ വാരാന്ത്യങ്ങള്‍ ചെലവിടാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലംകൂടിയാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് തടാകം നിര്‍മ്മിച്ച വേളയില്‍ ആസ്സാമിന്റെ ചീഫ് കമ്മീഷണറായിരുന്ന വില്യം വാര്‍ഡിന്റെ പേരിലാണ് തടാകം അറിയപ്പെടുന്നത്. കുതിരകുളമ്പിന്റെ ആകൃതിയിലുള്ള തടാകം മുമ്പ് രാജ്‌ഭവന്റെ ഭാഗമായിരുന്നു. ഒരു ഖാസി തടവുകരാനാണ് ഈ തടാകം പണിതതെന്നാണ് പറയപ്പെടുന്നത്. സെല്ലില്‍ നിന്നും പുറത്ത് വരാന്‍ ആഗ്രഹിച്ച അയാളുടെ തുടക്കത്തിലെ പണികള്‍ ഇഷ്‌ടപ്പെട്ട അഡ്‌മിനിസ്‌ടേറ്റര്‍ തടാകം പൂര്‍ണമായി പണിയിപ്പിക്കുകയായിരുന്നു. നാന്‍ പോലോക് അഥവ പോലോക് തടാകം എന്നാണ് പ്രദേശ വാസികള്‍ ഈ തടാകത്തെ വിളിക്കുന്നത്.
തടാകത്തിന് ചുറ്റുമുള്ള മനോഹരമായ പാലവും സമീപത്തായുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനും സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നു. കല്ലില്‍ തീര്‍ത്ത നടപ്പാതകളും വിവിധ വര്‍ണത്തിലുള്ള പൂചെടികളും സ്ഥലത്തിന്റെ ഭംഗി കൂട്ടുന്നു. വൈകുന്നേരങ്ങളില്‍ സ്ഥലത്തിന്റെ മനോഹാരിത ഒന്നുകൂടി ഉയര്‍ത്താന്‍ ശബ്‌ദവം വെളിച്ചവും കൂടി നല്‍കിയിട്ടുണ്ട്. തടാകത്തില്‍ ബോട്ടിങിനുള്ള സൗകര്യവുമുണ്ട്.



Click it and Unblock the Notifications