ഹിമാചല്‍ പ്രദേശിന്റെ ചരിത്രവും സംസ്‌കാരവും കണ്ടറിയാനുള്ള ഏറ്റവും പറ്റിയ കേന്ദ്രങ്ങളില്‍ ഒന്നാണ് ഫോട്ടോ ആര്‍ട് ഗ്യാലറി. ഇമേജ് ആര്‍ട് ഗ്യാലറി എന്ന പേരിലും ഫോട്ടോ ആര്‍ട് ഗ്യാലറി അറിയപ്പെടുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായ ഇന്ദര്‍ പാലിന്റെ 20000 ല്‍പ്പരം ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഗ്യാലറിക്കകത്ത് ചിത്രമെടുക്കാന്‍ അനുവാദമുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ 9 - 5 മണിവരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ 9 - 6.30 വരെയുമാണ് സന്ദര്‍ശന സമയം.



Click it and Unblock the Notifications