ഷിംലയില്‍ ഏറ്റവും ആസ്വദിക്കാന്‍ പറ്റിയ പരിപാടികളിലൊന്നാണ് ട്രക്കിംഗ്. ഇവിടെ നിരവധി ട്രക്കിംഗ് ക്യാമ്പുകളുണ്ട്. തട്ടപാനി, ജുംഗ, ചര്‍ധര്‍, ഷാലി പീക്, ഹാട്ടു പീക് എന്നിങ്ങനെ പോകുന്നു ഷിംലയില്‍ നിന്നും എത്തിച്ചേരാവുന്ന ട്രക്കിംഗ് പോയന്‌റുകള്‍. ജലോരി പാസ് വഴി സമുദ്രനിരപ്പില്‍ നിന്നും 3300 മീറ്റര്‍ ഉയരത്തില്‍ ട്രക്കിംഗ് നടത്താനുള്ള സാഹചര്യവും ഇവിടെയുണ്ട്. മറ്റൊരു പ്രധാന പാതയായ ബഷേലോ പാസ് 3250 മീറ്റര്‍ ഉയരത്തിലാണ്.



Click it and Unblock the Notifications