Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷിമോഗ » ആകര്‍ഷണങ്ങള് » സക്രെബായലു ആന പരിശീലനകേന്ദ്രം

സക്രെബായലു ആന പരിശീലനകേന്ദ്രം, ഷിമോഗ

21

നിരവധി സഞ്ചാരികളാണ് ഷിമോഗയിലെ സക്രെബായലു ആന പരിശീലനകേന്ദ്രം കാണാനായി എത്തിച്ചേരുന്നത്. ഷിമോഗയില്‍ നിന്നും ഇവിടേക്ക് 14 കിലോമീറ്റര്‍ ദൂരമുണ്ട്. ആന പരിശീലനകേന്ദ്രത്തിന് സമീപമായുള്ള മറ്റൊരു മനോഹര കാഴ്ചയാണ് ഗജാനൂര്‍ ഡാം. അമ്മയാനകള്‍ ഉപേക്ഷിച്ച് പോയ നിരവധി കുട്ടിയാനകള്‍ക്ക് ഇവിടെ താമസസൗകര്യമൊരുക്കിക്കൊടുക്കുന്നു. വിദഗ്ധരും പരിചയസമ്പന്നരുമായ പാപ്പാന്മാരുടെ ശിക്ഷണത്തിലാണ് ഇവിടെ ആനകളെ പരിശീലിപ്പിക്കുന്നത്. കുട്ടികളെയും കൊണ്ട് യാത്രചെയ്യാന്‍ പറ്റിയ സ്ഥലമാണ് സക്രെബായലു ആന പരിശീലനകേന്ദ്രം.

ചെറിയ കുട്ടികള്‍ മാത്രമല്ല, ലക്ഷണമൊത്ത ആനക്കൂറ്റന്മാരെ കണ്ടുനില്‍ക്കാന്‍ ആരും കൊതിച്ചുപോകും എന്നതാണ് സത്യം. ആനക്കൂട്ടങ്ങള്‍ തുംഗ നദിയിലിറങ്ങി കുളിക്കുന്ന മനോഹരമായ കാഴ്ചയും ഇവിടെ കാണാം. അല്‍പം ധൈര്യമൊക്കെയുളളവര്‍ക്ക് പുഴയിലിറങ്ങി ആനകള്‍ക്കൊപ്പം രാജകീയമായ ഒരു കുളിയുമാകാം. രാവിലെ എട്ടര മുതല്‍ 11 വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത്. റോഡ്മാര്‍ഗ്ഗം ഇവിടെയെത്താന്‍ എളുപ്പമാണ്. ഷിമോഗയില്‍ നിന്നും ബസ്സിലോ, ഓട്ടോറിക്ഷയിലോ, ടാക്‌സിയിലോ ആണ് സഞ്ചാരികളധികവും ഇവിടെയത്തുക. ഷിമോഗയില്‍ നിന്നും സക്രെബായലു ആന പരിശീലനകേന്ദ്രത്തിലേക്ക് നിരവധി ബസ്സുകളുണ്ട്. ഷിമോഗ വരെ ട്രെയിനില്‍ സഞ്ചരിച്ച ശേഷം അവിടെ നിന്ന് റോഡുമാര്‍ഗവും സക്രെബായലു ആന പരിശീലനകേന്ദ്രത്തിലെത്താം.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed