കര്‍ണാടക സംസ്ഥാനത്തിലെ പ്രശസ്തമായ വന്യജീവിസങ്കേതങ്ങളിലൊന്നാണ് ഷിമോഗ ജില്ലയിലെ ഷെട്ടിഹള്ളി വന്യജീവിസങ്കേതം. 385 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു സഞ്ചാരികളുടെ പ്രിയ സ്ഥലമായ ഷെട്ടിഹള്ളി വന്യജീവിസങ്കേതം. നവംബര്‍ - ഡിസംബര്‍ മാസങ്ങളിലാണ് ഷെട്ടിഹള്ളി വന്യജീവിസങ്കേതം കാണാനായി ഏറെ സഞ്ചാരികളെത്തുന്നത്. മറ്റ് വന്യജീവിസങ്കേതങ്ങളെ അപേക്ഷിച്ച് മനുഷ്യവാസമുളള പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുന്നു എന്നതാണ് ഷെട്ടിഹള്ളി വന്യജീവിസങ്കേതത്തിന്റെ പ്രത്യേകത. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പക്ഷിമൃഗാദികളുടെ വാസസ്ഥമാണ് ഷെട്ടിഹള്ളി വന്യജീവിസങ്കേതം.
കഴുകന്, ഇന്ത്യന്‍ നീലക്കൂളന് എന്നിങ്ങനെയുള്ള പക്ഷികള്‍ക്കൊപ്പം കുറുനരി, കടുവ, പുളളിപ്പുലി, ആന, മുതല, കീരി, വിവിധയിനം കുരങ്ങുകള്‍ എന്നി മൃഗങ്ങളെയും ഇവിടെ കാണാം. അപകടകാരികളായ മൂര്‍ഖന്‍, മലമ്പാമ്പ് എന്നിങ്ങനെയുള്ള പാമ്പുകളുടെയും ആവാസ കേന്ദ്രമാണ് ഷെട്ടിഹള്ളി വന്യജീവിസങ്കേതം. തീര്‍ത്ഥഹള്ളിയില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമുണ്ട് ഷെട്ടിഹള്ളി വന്യജീവിസങ്കേതത്തിലേക്ക്. പ്രശസ്തമായ ജോഗ് ഫാള്‍സ് വെള്ളച്ചാട്ടം ഷെട്ടിഹള്ളി വന്യജീവിസങ്കേതത്തിനടുത്താണ്. മംഗലാപുരമാണ് അടുത്തുള്ള വിമാനത്താവളം.
ഷിമോഗയാണ് അടുത്തുള്ള റെയില്‍വെ സ്റ്റേഷന്. ഷിമോഗ വരെ ട്രെയിനില്‍ സഞ്ചരിച്ച ശേഷം അവിടെ നിന്ന് റോഡുമാര്‍ഗവും ഇവിടെയെത്താം. ബസ്സിലോ, ഓട്ടോറിക്ഷയിലോ, ടാക്സിയിലോ ആണ് ഇവിടെയത്താന്‍ എളുപ്പം. ഷിമോഗയില്‍ നിന്നും സാഗരയില്‍നിന്നും ഇവിടേക്ക് നിരവധി ബസ്സുകളുമുണ്ട്.