കര്‍ണാടകയിലെ ഷിമോഗ ജില്ല വെളളച്ചാട്ടങ്ങള്‍ക്കും പ്രകൃതിഭംഗിക്കും വന്യജീവിസങ്കേതങ്ങള്‍ക്കും മാത്രമാണ് പ്രശസ്തമെന്ന് കരുതരുത്. ചരിത്രപരമായ പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളും ഷിമോഗയിലുണ്ട്. അവയില്‍ ഏറ്റവും പ്രശസ്തമാണ് ഷിമോഗയിലെ ശിവപ്പനായക്ക് പാലസ് മ്യൂസിയം. പതിനാറാം സെഞ്ചുറിയിലാണ് ഈ കൊട്ടാരം നിര്‍മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. കേളടി വംശരാജാവായിരുന്ന ശിവപ്പ നായക്കാണ് ഈ കൊട്ടാരം നിര്‍മിച്ചത്. പൂര്‍ണമായും വീട്ടിത്തതടിയിലാണ് കൊട്ടാരത്തിന്റെ പണി തീര്‍ത്തിരിക്കുന്നത്.
കര്‍ണാടക പുരാവസ്തു വകുപ്പാണ് ഇപ്പോള്‍ ഈ കൊട്ടാരം നോക്കിനടത്തുന്നത്. കേളടി രാജവസംശത്തിന്റെ മഹിമകള്‍ എടുത്തുകാട്ടുന്ന ഒരു മനോഹരമായ മ്യൂസിയവും കൊട്ടാരത്തോട് ചേര്‍ന്നുണ്ട്. ശിലാലിഖിതങ്ങളും ലേഖനങ്ങളും സ്തൂപങ്ങളും മറ്റും ശിവപ്പനായക്ക് പാലസ് മ്യൂസിയത്തില്‍ കാണുവാന്‍ സാധിക്കും. തുംഗ നദിയുടെ കരയിലായാണ് ശിവപ്പനായക്ക് പാലസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഷിമോഗ നഗരഹൃദയത്തില്‍ നിന്നും റോഡ് മാര്‍ഗം എളുപ്പത്തില്‍ ശിവപ്പനായക്ക് പാലസ് മ്യൂസിയത്തില്‍ എത്തിച്ചേരാം. ലോക്കല്‍ ബസ്സ് സര്‍വ്വീസുകള്‍ ധാരാളമായുണ്ട് ഇവിടേക്ക്. ഷിമോഗ നഗരത്തിലെവിടെ നിന്നും ഓട്ടോറിക്ഷയിലോ ടാക്‌സിയിലോ അനായാസം എത്തിച്ചേരാവുന്ന ദൂരമേയുള്ളൂ ശിവപ്പനായക്ക് പാലസ് മ്യൂസിയത്തിലേക്ക്.



Click it and Unblock the Notifications