സായി ബാബയുടെ ശിഷ്യനും ഭക്തനുമെല്ലാമായിരുന്നു അബ്ദുല്‍ ബാബ. അദ്ദേഹത്തിന്റെ വീടായിരുന്നു ഇത്. ബാബ ഇവിടെ താമസിച്ചതുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റും ഇവിടെയുണ്ട്. ചെറിയൊരു വീടാണിത് ഇതിന്റെ ചുവരുകള്‍ക്ക് പച്ചനിറമാണ്. ചാവഡിയ്ക്ക് എതിര്‍ദിശയിലായിട്ടാണ് ഈ വീട് സ്ഥിതിചെയ്യുന്നത്.വീട്ടിലെ പ്രധാന മുറിയില്‍ ബാബയും അബ്ദുളുമൊത്തുള്ള ചിത്രങ്ങളും മറ്റുമാണ്. സ്വാമി ചിന്മയാനന്ദും ബാബയും ഒന്നിച്ചുള്ള ഒരു ഫോട്ടോയും ഇവിടെയുണ്ട്. ഈ വീടിന് പിന്ഭാഹത്തുകൂടി ലക്ഷ്മി ഭായി ഷിന്‍ഡേയുടെ വീട്ടിലെയ്ക്കെത്തുന്ന ചെറിയൊരു ഇടവഴിയുണ്ട്. കാലത്ത് 7മണിമുതല്‍ വൈകീട്ട് 10മണിവരെയാണ് കോട്ടേജിലെ സന്ദര്‍ശനസമയം.