ഷിര്‍ദ്ദിയില്‍ നിന്നും 73 കിലോമീറ്റര്‍ അകലെയാണ് പ്രശസ്തമായ ശനി ശിങ്കനാപ്പൂര്‍, ശനിദേവ പ്രതിഷ്ഠയുള്ള ഇവിടുത്തെ ക്ഷേത്രം ഏറെ വിശേഷപ്പെട്ടതായിട്ടാണ് കരുതിപ്പോരുന്നത്. വാതിലുകളില്ലാത്ത ഗ്രാമമെന്ന പേരിലാണ് ശനി ശിങ്കനാപ്പൂരിന്റെ കീര്‍ത്തി. ഈ ഗ്രാമത്തിന് ശനീശ്വരന്‍ കാവലുണ്ടെന്നും അതിനാല്‍ മോഷണം നടക്കില്ലെന്നുമാണ് ഗ്രാമീണരുടെ വിശ്വാസം.
ഇവിടെ ബാങ്കിങ് സ്ഥാപനങ്ങള്‍ക്കുപോലും വാതിലുകള്‍ വയ്ക്കാറില്ല. വാതിലുകളില്ലാത്ത ഈ ഗ്രാമത്തില്‍ നിന്നും മോഷണം നടത്തിയാല്‍, അതേ ദിവസം തന്നെ മോഷ്ടാവിന് ശനിദേവനില്‍ നിന്നും ശിക്ഷലഭിയ്ക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.കറുത്തശിലയില്‍ കൊത്തിയെടുത്തതാണ് ഇവിടുത്തെ ശനിദേവ വിഗ്രഹം. ക്ഷേത്രത്തിനകത്ത് പുരുഷന്മാര്‍ക്ക് മാത്രമേ പ്രവേശനമുള്ളു.
ക്ഷേത്രപരിസരത്തുള്ള പൊതുകുളിമുറികളില്‍ കുളിച്ചുകഴിഞ്ഞുമാത്രമേ അകത്തേയ്ക്ക് പ്രവേശിയ്ക്കാന്‍ പാടുള്ളു, അതും മേല്‍വസ്ത്രം ധരിയ്ക്കാതെ. ഷിര്‍ദ്ദിയിലെത്തുന്നവരെല്ലാം ശിനിദേവദര്‍ശനത്തിനെത്തുക പതിവുള്ള കാര്യമാണ്. കാലത്ത് അഞ്ച് മണിമുതല്‍ വൈകീട്ട് പത്തുമണിവരെയാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള സമയം.



Click it and Unblock the Notifications