ഭുവന് കുന്നില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് മണിഹരണ്‍ ടണല്‍ സ്ഥിതിചെയ്യുന്നത്. ഭുവന് മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ ഏറ്റവും വലിയ കാഴ്ച. മഹാഭാരതത്തില്‍ ഈ ടണലിനെ പറ്റി പരാമര്‍ശമുണ്ട് എന്നാണ് കരുതുന്നത്. ശ്രീകൃഷ്ണന് ഈ ടണല്‍ ഉപയോഗിച്ചിരുന്നത്രെ. ത്രിവേണി നദി ഒഴുകുന്നത് ഈ ടണലിന് കീഴെയാണെന്നാണ് വിശ്വാസം.
ടണലിന് സമീപത്തായി ശ്രീകൃഷ്ണന്റെ ക്ഷേത്രവും കാണാം. ഹോളിയും ശിവരാത്രിയുമാണ് ഇവിടത്തെ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങള്‍.