വടക്കേ ഇന്ത്യയിലെ പ്രശസ്‌തമായ ബൃന്ദാബന്‍ ക്ഷേത്രത്തിന്റെ പേരിനല്‍പം മാറ്റം വരുത്തിയതാകാനാണ് സാധ്യത. ബൃന്ദാബിന്‍ ക്ഷേത്രം തഡ്‌കേശ്വര ക്ഷേത്രം എന്നും പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നുണ്ട്. സില്‍വാസ്സയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയും ഖാന്‍വേലില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയും സ്ഥിതി ചെയ്യുന്ന സകര്‍തോഡ് നദിയുടെ തീരത്തുള്ള ശാന്ത സുന്ദരനമായ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഈ പ്രദേശത്തെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ഇതിന്റെ സ്ഥാനം വളരെ വലുതാണ്. ഉയര്‍ന്ന വൃക്ഷങ്ങളും വൈവിധ്യമാര്‍ന്ന സസ്യജന്തു ജാലങ്ങളും നിറഞ്ഞ പ്രദേശത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഭക്തര്‍ക്കൊപ്പം നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ക്ഷേത്ര സമുച്ചയത്തില്‍ മൂന്ന് കോട്ടേജുകളും ,വിശ്രമ സ്ഥവും, ഭക്ഷണ ശാലയും ഉണ്ട്.



Click it and Unblock the Notifications