Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സിംഡേഗാ

സിംഡേഗാ - ആദിവാസികളെ അടുത്തറിയാം

5

ജാര്‍ഖണ്ഡിലെ സിംഡെഗാ ജില്ലയുടെ ആസ്ഥാനമായ നഗരമാണ്‌ സിംഡേഗാ. ആദിവാസികളെ അടുത്തറിയാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ഒരു പകുതി നഗരമായി മാറിയ സിംഡഗാ ഇപ്പോഴും പ്രകൃതി സൗന്ദര്യം പേറുന്നുണ്ട്. ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്. പ്രാദേശിക രുചികള്‍ മനസ്സിലാക്കാനും, പച്ചപ്പ് നിറഞ്ഞ വനസൗന്ദര്യം ആസ്വദിക്കാനും മറ്റുമായാണ് ഇവിടെ കൂടുതലും സഞ്ചാരികളെത്തുന്നത്. കാമ്പിങ്ങും മറ്റു പ്രവ‍ര്‍ത്തനങ്ങളും ഇവിടെ പതിവായി നടക്കാറുണ്ട്.

സിംഡെഗയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

സന്ദര്‍ശനത്തിന് പറ്റിയ നിരവധി സ്ഥലങ്ങള്‍ സിംഡെഗയിലുണ്ട്. കേളാഖാഗ് ഡാം അവയിലൊന്നാണ്. മലനിരകളാല്‍ ചുറ്റപ്പെട്ട ഈ അണക്കെട്ട് നയനമനോഹരമാണ്. രാംരേഖ ദാം, ദന്‍ഗാഡി, കേട്ടുങ്കാ ദാം, ഭന്‍വാര്‍ പഹാര്‍, അന്‍ജാര്‍ പീര്‍ സാഹിബിന്‍റെ മസാര്‍ എന്നിവയാണ് മറ്റു പ്രധാന കേന്ദ്രങ്ങള്‍.

ചരിത്രത്തിലേക്കൊരു തിരനോട്ടം

ചരിത്രസമ്പന്നമായ സിംഡേഗയില്‍ നിരവധി ഭരണാധികാരികളാണ് അധികാരം പേറിയിട്ടുള്ളത്. കാട്ടങ്കാഡിയോ രാജാവ് ഭരിച്ചിരുന്ന സമയത്ത് ഈ സ്ഥലത്തെ ബിഹു-കല്‍സാര്‍പൂര്‍ പര്‍ഗാന എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്. അതിന് ശേഷം പ്രദേശം അടക്കി ഭരിച്ചത് ശിവകര്‍ണ മഹാരാജാവാണ്. മുണ്ടാ, ഖാരിയ ആദിവാസി ഗോത്രങ്ങള്‍ പിന്നീട് ഇവിടെ താമസമുറപ്പിച്ചു. ഇവരെ പിന്തുടര്‍ന്ന് ഒറാവോന്‍ വംശവും ഇവിടെയെത്തി. 1503 എ‍ഡി യോടടുത്ത ഈ സമയത്ത് കലിംഗ രാജവംശമാണ് ഭരിച്ചിരുന്നത്. രാജകീയ കുടുംബത്തിലെ തലമുറകള്‍ ഇവിടെ ഇപ്പോഴും താമസിച്ചുവരുന്നു.

സിംഡേഗ സന്ദര്‍ശിക്കേണ്ട സമയം

ഫെബ്രുവരി മുതല്‍ ഏപ്രില്‍  വരെയുള്ള ഏതു സമയത്തും സിംഡേഗ സന്ദര്‍ശിക്കാം.

സിംഡേഗയില്‍ എങ്ങനെയെത്താം

ഝാര്‍ഖണ്ഡിലെ മറ്റു നഗരങ്ങളില്‍ നിന്ന് ഇവിടെ എളുപ്പമെത്താം. 162 കിലോമീറ്റര്‍ അകലെയുള്ള റാഞ്ചി എയര്‍പോര്‍ട്ടാണ് അടുത്തുള്ള വ്യോമകേന്ദ്രം. അടുത്ത നഗരങ്ങളില്‍ നിന്ന് ബസും ട്രെയിനും ഇവിടേക്കുണ്ട്.

സിംഡേഗാ പ്രശസ്തമാക്കുന്നത്

സിംഡേഗാ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സിംഡേഗാ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സിംഡേഗാ

  • റോഡ് മാര്‍ഗം
    റാ‌ഞ്ചി,​ ഗുംല,​ ലോഹാര്‍ഡാഗ,​ സാസരം,​ റൂര്‍ക്കേല എന്നിവിടങ്ങളില്‍ നിന്ന് ആവശ്യത്തിന് ബസുകള്‍ ഇവിടേക്കുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഒറീസയിലെ റൂര്‍ക്കേല റെയില്‍വേസ്റ്റേഷനാണ് അടുത്തുള്ള റെയില്‍ഹെഡ്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിനുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    162 കിലോമീറ്റര്‍ അകലെയുള്ള റാഞ്ചി എയര്‍പോര്‍ട്ടാണ് അടുത്തുള്ള വ്യോമകേന്ദ്രം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Jul,Fri
Return On
11 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jul,Fri
Check Out
11 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jul,Fri
Return On
11 Jul,Sat

Near by City