സത്തൂറില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ വൈപ്പാര്‍ നദിയുടെ തീരത്താണ് നെന്മേനി ഗ്രാമം. പരന്ന് വിശാലമായിക്കിടക്കുന്ന നെല്‍പാടങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നെന്മേനി എന്ന പേര് വരുന്നത് നെല്‍മേനി എന്ന വാക്കില്‍ നിന്നാണ്. ഇതിനര്‍ത്ഥം നെല്‍പാടം എന്നാണ്. പി.ഡബ്ലിയു. ഡി നിര്‍മ്മിച്ച് വെള്ള ടാങ്ക് പക്ഷി നീരീക്ഷകരെ ആകര്‍ഷിക്കുന്ന ഒരു സ്ഥലമാണ്. ശൈത്യകാലത്ത് ടാങ്ക് നിറഞ്ഞ് കിടക്കുന്ന സമയത്ത് അനവധി പക്ഷികള്‍ ഇവിടെ തമ്പടിക്കുന്നു. വര്‍ണ്ണശബളിമയാര്‍ന്ന ദേശാടനക്കിളികള്‍ ആസ്ട്രേലിയയില്‍ നിന്നും, മറ്റ് പല രാജ്യങ്ങളില്‍ നിന്നും ഇവിടെയെത്താറുണ്ട്.



Click it and Unblock the Notifications