ക്ഷേത്രങ്ങളാണ് കര്‍മലയെയും പ്രധാനപ്പെട്ട ലൊക്കേഷനാക്കിമാറ്റുന്നത്. മനോഹരമായ രീതിയില്‍ നിര്‍മ്മിച്ചവയാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. 96 എന്ന സംഖ്യയ്ക്ക് പ്രാധാന്യം നല്‍കിനിര്‍മ്മിച്ചവയാണ് ക്ഷേത്രങ്ങള്‍. 96 തൂണുകള്‍, 96 ചിത്രങ്ങല്‍. എന്നിങ്ങനെ എല്ലാകാര്യങ്ങളും 96ല്‍ പരിമിതപ്പെടുത്തിയിരിയ്ക്കുകയാണ്.
ഇവിടുത്തെ പ്രധാനക്ഷേത്രങ്ങളില്‍ ഒന്ന് കമല ഭവാനി ക്ഷേത്രമാണ്. 1727ല്‍ റാവു രാജെ നിംബല്‍ക്കര്‍ ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. കമലാദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. നവരാത്രി, കാര്‍ത്തിക പൂര്‍ണി എന്നീ അവസരങ്ങളിലാണ് ഇവിടെ ഉത്സവങ്ങല്‍ നടക്കുന്നത്.



Click it and Unblock the Notifications