മനോഹരമായ ഒരു തടാകത്തിന്റെ മധ്യഭാഗത്താണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. സോളാപ്പൂരിലെ ഏറ്റവും മനോഹരമായ ക്ഷേത്രമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ശ്രീ മല്ലികാര്‍ജ്ജുനന്റെ ഭക്തനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ശിവന്റെയും വിഷ്ണുവിന്റെയും അവതാരമെന്ന നിലയിലാണ് സിദ്ധേശ്വരനെ കണക്കാക്കുന്നത്. തടാകത്തിലെ ക്ഷേത്രത്തിലേയ്‌ക്കെത്താന്‍ മൂന്ന് കവാടങ്ങളാണുള്ളത്. തടാകത്തിനടുത്തായി ഒരു പൂന്തോട്ടവും ഇവിടെ നലത്‌വാഡ് എന്ന സന്യാസിയ്ക്കായി പണിത ചെറുക്ഷേത്രവുമുണ്ട്. വിഠോഭ, ദേവി രുക്മണി എന്നിവരുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്.



Click it and Unblock the Notifications