സമുദ്രനിരപ്പില്‍ നിന്നും 3870 മീറ്റര്‍ ഉയരത്തിലാണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ സ്പിതി സാമ്രാജ്യത്തിന്റെ തലസ്ഥാനായിരുന്നു ധന്‍കര്‍ എന്ന സ്ഥലം. ഇവിടുത്തെ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് മലമുകളിലായിട്ടാണ് ഈ ആശ്രമം പണിതിരിക്കുന്നത്. അകലങ്ങളില്‍ നിന്നും ശത്രുക്കള്‍ വരുന്നതും മറ്റും കൃത്യമായി കാണാന്‍ കഴിയുന്ന സ്ഥലമാണിത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം അടിയ്ക്കടി ആക്രമണമുണ്ടാകുന്ന സ്ഥലമായിരുന്നു സ്പതി. ഒന്നിലേറെ നിലകളുള്ള ആശ്രമത്തിന്റെ കെട്ടിടം കോട്ടപോലെ തോന്നിയ്ക്കുന്ന ഒന്നാണ്. ലഖാങ്, കുന്‍ജുര്‍, ദുഖാങ് എന്നിങ്ങനെ അഞ്ച് ഹാളുകളാണ് ആശ്രമത്തിലുള്ളത്. രാത്രിതങ്ങാനുദ്ദേശിക്കുന്നവര്‍ ടെന്റുകളും സ്ലീപ്പിങ് ബാഗുകളുമെല്ലാം കയ്യില്‍ കരുതണം. ആശ്രമം അധികൃതര്‍ താമസസൗകര്യങ്ങള്‍ ഒരുക്കുന്ന പതിവില്ല.



Click it and Unblock the Notifications