Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » ശ്രീ പ്രതാപ്‌ സിങ്‌ മ്യൂസിയം

ശ്രീ പ്രതാപ്‌ സിങ്‌ മ്യൂസിയം, ശ്രീനഗര്‍

137

ഝലം നദീ തീരത്തുള്ള ശ്രീ പ്രതാപ്‌ സിങ്‌ (എസ്‌പിഎസ്‌) മ്യൂസിയം എഡി 1898 ലാണ്‌ ആരംഭിച്ചത്‌. തോഷ്‌ ഖാനയില്‍ നിന്നും ലഭിച്ച അംഗ വസ്‌ത്രങ്ങളും ആയുധങ്ങളുമാണ്‌ തുടക്കത്തില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്‌.പരിഹാസ്‌ പൂര, അവന്തിപൂര,പണ്ടേരെന്താന്‍ എന്നിവങ്ങളില്‍ നിന്നും കുഴിച്ചെടുത്ത പുരാവസ്‌തുക്കളും ഇവിടെയാണ്‌ ആദ്യ പ്രദര്‍ശിപ്പിച്ചത്‌. ബുദ്ധമത കേന്ദ്രമായ ഉഷ്‌കൂറില്‍ നിന്നും ലഭിച്ച മൂന്നാം നൂറ്റാണ്ടിലേതെന്ന്‌ കരുതപ്പെടുന്ന കളിമണ്‍ രൂപങ്ങള്‍ മ്യൂസിയത്തിലുണ്ട്‌. ഹാര്‍വനില്‍ നിന്നും ലഭിച്ച നാലാം നൂറ്റാണ്ടിലെയും അഞ്ചാം നൂറ്റാണ്ടിലെയും അച്ചിലിട്ടെടുത്ത കളിമണ്ണും മ്യൂസിയത്തിലുണ്ട്‌.

ഇവിടെ സൂക്ഷിച്ചിട്ടുള്ള ധ്യാന രൂപത്തിലുള്ള ബുദ്ധ ദേവനായ ലോകേശ്വരന്റെയും പച്ചക്കല്ലില്‍ തീര്‍ത്ത ഗരുഢ വാഹനനായ വിഷ്‌ണുവിന്റെയും വിഗ്രങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നവയാണ്‌. ഗാന്ധാരാ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള അഞ്ചാം നൂറ്റാണ്ടിലെ ബുദ്ധന്റെ ചെമ്പ്‌ ശില്‍പവും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. കാലഘട്ടം, രീതി, വസ്‌തു എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ പുരാവസ്‌തുക്കളുടെ കാലയളവ്‌ അടയാളപെടുത്തിയിരിക്കുന്നത്‌. നാണയങ്ങള്‍, ഹസ്‌ത ലിഖിതങ്ങള്‍, ചിത്രങ്ങള്‍, ആയുധങ്ങള്‍, പുല്ലിലും പഞ്ഞിയിലുമുള്ള വസ്‌തുക്കള്‍, ഉപകരണങ്ങള്‍, അലങ്കാര വസ്‌തുക്കള്‍, സംഗീതോപകരണങ്ങളിള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ്‌ മ്യൂസിയത്തിലെ വസ്‌തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. കാശ്‌മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉത്‌ഖനനം ചെയ്‌തെടുത്തിട്ടുള്ള വസ്‌ത്രങ്ങള്‍, കാര്‍പെറ്റ്‌, തുകല്‍, ശില്‍പങ്ങള്‍, ടൈല്‍സ്‌ എന്നിവയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഇതിന്‌ പുറമെ ചരിത്രപ്രാധാന്യമുള്ള വസ്‌തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. പക്ഷികളെയും മൃഗങ്ങളെയും സ്റ്റഫ്‌ ചെയ്‌തും സൂക്ഷിച്ചിട്ടുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu