തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണിത്. 134 അടി ഉയരത്തിലുള്ള പടുകൂറ്റന്‍ ഗോപുരമാണ് ഈ ക്ഷേത്രത്തിനുള്ളത്. എത്ര ദൂരത്തുനിന്നും അനായാസം ഈ ക്ഷേത്രം കാണാം. ഹിന്ദു ദേവന്മാരുടെയും ദേവതമാരുടെയും ചിത്രങ്ങളും ശില്‍പങ്ങളും ഈ ഗോപുരത്തില്‍ കൊത്തിവെച്ചിരിക്കുന്നു.
ക്ഷേത്രകവാടത്തിന് മാത്രം24 അടി ഉരമുണ്ട്. മണ്ഡപങ്ങളും ശ്രീകോവിലും കാണേണ്ട കാഴ്ചതന്നെയാണ്. മുപ്പതോളം ഹിന്ദു ദൈവങ്ങളെ ഇവിടെ ആരാധിക്കുന്നു. അതുകൊണ്ടുതന്നെ ശൈവന്മാരും വൈഷ്ണവന്മാരും ഇവിടെ തൊഴാനെത്തുന്നു.



Click it and Unblock the Notifications