Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സര്‍ഗുജ » ആകര്‍ഷണങ്ങള് » അംബികപൂര്‍

അംബികപൂര്‍, സര്‍ഗുജ

26

സര്‍ഗുജ ജില്ലയുടെ ആസ്ഥാനമായ അംബികപൂര്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ രാജഭരണപ്രദേശമായിരുന്ന ഗുജറാത്തിന്റെ തലസ്ഥാനമായിരുന്നു. മഹാമായ ദേവി എന്നറിയപ്പെടുന്ന അംബിക ദേവിയുടെ പേരില്‍ അറിയപ്പെടുന്ന അംബിക പൂരിലെ ഈ ക്ഷേത്രം ഈ പ്രദേശത്തെ ശ്രദ്ധ കേന്ദ്രമാണ്‌. ഒരു മലയിലാണ്‌ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്‌. മെയ്‌ന്‍പത്‌ മനോഹരമായൊരു ഹില്‍സ്റ്റേഷനാണ്‌. ഛത്തീസ്‌ഗഡിന്റെ സിംല എന്നാണിവിടം അറിയപ്പെടുന്നത്‌. അംബികാപൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ എത്താന്‍ ഒരു മണിക്കൂര്‍ യാത്ര വേണ്ടി വരും. മെയ്‌ന്‍പതില്‍ സ്ഥിതി ചെയ്യുന്ന ടൈഗര്‍ പോയിന്റെ വെള്ളച്ചാട്ടം അതിമനോഹരമാണ്‌.

ടിബറ്റുകാരുടെ പ്രമുഖ മതകേന്ദ്രമായ ബുദ്ധ ക്ഷേത്രമാണ്‌ മറ്റൊരു ആകര്‍ഷണം. കാര്‍പെറ്റ്‌ ,കമ്പളി വസ്‌ത്രങ്ങള്‍ എന്നിവ ഉത്‌പാദിപ്പിക്കുന്ന കുടില്‍ വ്യവസായങ്ങളിലാണ്‌ ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. ദലൈലാമയുടെ പിന്‍തുടര്‍ച്ചക്കാരാണ്‌ ഈ ടിബറ്റുകാര്‍. മെയ്‌ന്‍പതില്‍ ശാന്തസുന്ദരമായ അന്തരീക്ഷമാണ്‌ ഇവര്‍ ഒരിക്കിയിരിക്കുന്നത്‌. ദിയോഗഡ്‌ ആണ്‌ അംബിക തെഹ്‌സിലിലെ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം അംബിക പൂരില്‍ നിന്നും 49 കിലോമീറ്റര്‍ അകലെയായാണ്‌ ശിവപൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

മഹാശിവരാത്രി, വസന്ത പഞ്ചമി നാളുകളില്‍ വലിയ തിരക്കായിരിക്കും ഇവിടെ അനുഭവപെടുക. അംബികപൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ്‌ കൈലാസ ഗുഹകള്‍. സന്യാസിയായ രാമേശ്വര്‍ ഗഹിര ഗുരുജി നിര്‍മ്മിച്ചതാണ്‌ ഈ ഗുഹകള്‍. മറ്റ്‌ ദേവി ദേവന്‍മാരുടെ ക്ഷേത്രങ്ങള്‍ക്കു പുറമെ ഇവിടെ ഒരു ശിവ-പാര്‍വതി ക്ഷേത്രവും ഉണ്ട്‌. യജ്ഞമണ്ഡപം, സംസ്‌കൃത പാഠശാല, ഗഹിര ഗുരു ആശ്രമം എന്നിവയാണ്‌ കൈലാസ ഗുഹയിലെ മറ്റ്‌ ആകര്‍ഷണങ്ങള്‍. രാംഗഡ്‌ ഒരു മല മുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

അലഹബാദ്‌ -രാമേശ്വരം റോഡിന്റെ കിഴക്കായാണ്‌ ഇത്‌ കിടക്കുന്നത്‌. ഗുജറാത്ത്‌ ജില്ലയിലെ രാംപൂര്‍താപ്പയില്‍ നിന്നാണിത്‌ വരുന്നത്‌. ബോക്‌സൈറ്റ്‌ ശേഖരത്താല്‍ പ്രശസ്‌തമാണ്‌ അംബിക പൂര്‍. ഇതിന്‌ പുറമെ ഇവിടുത്തെ നെല്ലും വൈവിധ്യമാര്‍ന്ന വന ഉത്‌പന്നങ്ങളും പ്രശസ്‌തമാണ്‌. റോഡ്‌, റെയില്‍ മാര്‍ഗം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളുമായും നല്ല രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണിത്‌. ബിലാസ്‌പൂരില്‍ നിന്നും എപ്പോഴും ബസ്‌ ലഭിക്കും. അംബിക പൂരില്‍ വിമാനത്താവളം ഇല്ല. എന്നാല്‍ 12 കിലോമീറ്റര്‍ ദൂരത്തായാണ്‌ ഗരിമ എയര്‍സ്‌ട്രിപ്‌ സ്ഥിതി ചെയ്യുന്നത്‌.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue