സര്‍ഗുജയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് കുദാര്‍ഗഢ് . അംബികാപുരില്‍ നിന്നും 82 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം റോഡ് മാര്‍ഗം വളരെ മികച്ച രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഏപ്രില്‍ മാസത്തിലെ ചൈത്ര നവരത്‌ന വലിയ രീതിയില്‍ ആഘോഷിക്കാറുണ്ടിവിടെ. ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവാണിത്. കുദാര്‍ഗഡി ദേവിയെ ആണിവിടെ ആരാധിക്കുന്നത്. ആഗ്രഹങ്ങള്‍ സഫലമാകുന്നതിനായി വിശ്വാസികള്‍ ഇവിടെ ആടുകളെ ദേവിക്ക് മുമ്പില്‍ ബലിയര്‍പ്പിക്കാറുണ്ട്.
ആയിരകണക്കിന് ആടുകളെ ബലിയര്‍പ്പിച്ചാലും അതിന്റെ രക്തം വീണ് ഇവിടെയുള്ള ആറ്‌ഇഞ്ച് മാത്രം വ്യാസമുള്ള ഒരു ചെറിയ ദ്വാരം നിറയാറില്ല. ഇത് കാണാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ എത്താറുണ്ട്. മാ ബാഗേശ്വരി ദേവി ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപെടുന്നുണ്ട്. ഒരു മലമുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ കൊരിയയുടെ ഭരണാധികാരികളായിരുന്ന ബാലന്ദ് രാജാക്കന്‍മാര്‍ പണികഴിപ്പിച്ചതാണീ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്.



Click it and Unblock the Notifications