സര്‍ഗുജ ജില്ലയിലെ തമോര്‍പിന്‍ഗ്ല വന്യജീവി സങ്കേതം ഉത്തര്‍പ്രദേശുമായാണ് അതിര്‍ത്തി പങ്കിടുന്നത്. തമോര്‍ മലകളില്‍ നിന്നും പിന്‍ഗ്ല നല്ലയില്‍ നിന്നുമാണ് വന്യജീവി സങ്കേതത്തിന് ഈ പേര് ലഭിക്കുന്നത്. ഇവ പുരാതനവും ഈ പ്രദേശത്തിന്റെ സവിശേഷതകളുമാണ്. ഈ വന്യജീവി സങ്കേതത്തില്‍ കൂടി ഒഴുകിയാണ് മോരാന്‍ നദി ഉത്തര്‍ പ്രദേശിലെ ഗോവിന്ദ് ബല്ലാഹ് പന്ത് സാഗര്‍ റിസര്‍വോയറിലേക്ക് എത്തുന്നത്. സുരാജ്‌പൂരില്‍ നിന്നും 35 കിലോമീറ്ററും അംബിക പൂരില്‍ നിന്നും 100 കിലോമീറ്ററും ദൂരമാണിവിടേയ്‌ക്കുള്ളത്. 608.55 ചതുരശ്രകിലോമീറ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന വന്യജീവി സങ്കേതത്തില്‍ വൈവിധ്യമാര്‍ന്ന മരങ്ങളും ജീവ ജാലങ്ങളുമുണ്ട്. ഏറ്റവും അടുത്തുള്ള റയില്‍വെ സ്റ്റേഷന്‍ പിംപ്രി ആണ്. ആയവിനിമയത്തിനുള്ള സംവിധാനങ്ങള്‍ ഇവിടെ കുറവാണ്. ദക്ഷിണ സര്‍ഗുജ വന മേഖലയുടെ ഭാഗമാണ് ഘുയി ,ബിഹാര്‍പൂര്‍ മലനിരകള്‍.
മിശ്രിത ഇലപൊഴിയും മരങ്ങള്‍ നിറഞ്ഞ വനങ്ങളാണ് വന്യജീവി സങ്കേതത്തിലുള്ളത്. സാല്‍, മുള വനങ്ങളാണ് എവിടെയും കാണപ്പെടുക. കടുവ, പുലി, കരടി, കാട്ടുപോത്ത്,സാംബര്‍ മാന്‍, നീല കാള, തുടങ്ങി നിരവധി മൃഗങ്ങള്‍ ഇവിടെയുണ്ട്. വിവിധ ഇനം പക്ഷികളെയും ഉരഗങ്ങളെയും ഇവിടെ കാണാന്‍ കഴിയും. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവുകളാണ് വന്യജീവി സങ്കേതം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്. സുരാജ്‌പൂരാണ് സമീപത്തുള്ള റയില്‍വെസ്റ്റേഷന്‍. വിനോദ സഞ്ചാരികള്‍ക്കും ഗവേഷകര്‍ക്കും രംകോലയിലോ അംബികോപൂരിലോ താമസിക്കാം.



Click it and Unblock the Notifications