താമെങ്‌ലോങില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ബാരാക് നദിയും ഏഴ് വെള്ളച്ചാട്ടങ്ങളും ഉള്ള സ്ഥലം. വളരെ അടുത്തായാണ് ഏഴ് വെള്ളച്ചാട്ടങ്ങളും. ജില്ലയിലെ പ്രധാന ജലസ്രോതസ്സാണ് താമെങ്‌ലോങിലൂടെ ഒഴുകുന്ന ബാരാക് നദി. നദീ തീരം പിക്‌നിക്കിന് പറ്റിയ സ്ഥലമാണ്.
താമെങ്‌ലോങിലെ വിനോദസഞ്ചാരം പ്രാഥമിക അവസ്ഥയിലാണെങ്കിലും ഏഴ് വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതിയും കാണേണ്ടതു തന്നെയാണ്. അത്രവേഗം മറന്ന് പോകുന്ന കാഴ്‌ചയല്ലിത്. ഏഴ് വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ചൊഴികി ഈ സ്ഥലത്തിന്റെ മനോഹാരിത ഇരട്ടിപ്പിക്കുന്നു. ജലവിനോദങ്ങളും തുഴച്ചിലും ഇവിടെ പതിവാണ്. വെള്ളച്ചാട്ടങ്ങളില്‍ ഒന്ന് അറിയപ്പെടുന്നത് ഖൗഡോങ് വെള്ളച്ചാട്ടമെന്നാണ്.



Click it and Unblock the Notifications